• HOME
  • »
  • NEWS
  • »
  • india
  • »
  • #CourageInKargil | കാർഗിലിനുവേണ്ടി പോരാടിയത് മൈനസ് 30 ഡിഗ്രിയിൽ; ഇന്ത്യയുടെ അഭിമാനം കാക്കാൻ ഇറങ്ങിയത് 30000 സൈനികർ

#CourageInKargil | കാർഗിലിനുവേണ്ടി പോരാടിയത് മൈനസ് 30 ഡിഗ്രിയിൽ; ഇന്ത്യയുടെ അഭിമാനം കാക്കാൻ ഇറങ്ങിയത് 30000 സൈനികർ

എത്രകൂരമായാണ് പാകിസ്താൻ സൈന്യം പെരുമാറിയത് എന്നതിന്റെ സൂചനയായിരുന്നു കണ്ടെടുത്ത അഞ്ചുപേരുടേയും ജഡങ്ങൾ. കൈകാലുകൾ ഛേദിക്കപ്പെട്ടു, കണ്ണുകൾ ചൂഴ്‌ന്നെടുത്തു, ജനനേന്ദ്രിയങ്ങൾ ഛേദിച്ചു.

kargil-vijay-diwas

kargil-vijay-diwas

  • Share this:
    ന്യൂഡൽഹി: മൈനസ് 30 ഡിഗ്രി വരെ തണുപ്പ് താഴുന്ന കാലാവസ്ഥയിലായിരുന്നു കാർഗിൽ യുദ്ധം. മുപ്പതിനായിരം സൈനികരാണ് ഇന്ത്യയുടെ അഭിമാനം കാക്കാൻ യുദ്ധത്തിന് ഇറങ്ങിയത്. ജാട്ട് റജിമെന്റിലെ വീരനായകനായിരുന്ന ക്യാപ്റ്റൻ സൗരഭ് കാലിയയേയും നാലു സഹപ്രവർത്തകരേയും പാകിസ്താൻ റാഞ്ചിയതോടെയാണ് ഇന്ത്യ യുദ്ധം പ്രഖ്യാപിക്കുന്നത്.

    അഞ്ചുപേരായിരുന്നു അവർ. ക്യാപ്റ്റൻ സൗരഭ് കാലിയ, സൈനികരായ അർജുൻ റാം ബസ്വാന, മുലാ റാം, നരേഷ് സിങ് സിൻസിൻവാർ, ഭൻവാർ ലാൽ ബഗാരിയ, പിന്നെ ഭിക്കാ റാമും. 1999 മേയിൽ കാർഗിൽ യുദ്ധത്തിന്റെ തുടക്കം ഇവരിൽ നിന്നായിരുന്നു. കാലിമേയ്ക്കാൻ പോയവരാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ മേഖലയിൽ കടന്നുകയറുന്നതായി വിവരം കൈമാറിയത്. കേട്ടറിഞ്ഞ് പോയതായിരുന്നു അഞ്ചുപേരും.

    Also Read-  #CourageInKargil | സർവസൈന്യാധിപനായി കെ.ആർ നാരായണൻ; കാർഗിൽ യുദ്ധം ഇന്ത്യ ജയിച്ചത് അസാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ

    എത്രകൂരമായാണ് പാകിസ്താൻ സൈന്യം പെരുമാറിയത് എന്നതിന്റെ സൂചനയായിരുന്നു കണ്ടെടുത്ത അഞ്ചുപേരുടേയും ജഡങ്ങൾ. കൈകാലുകൾ ഛേദിക്കപ്പെട്ടു, കണ്ണുകൾ ചൂഴ്‌ന്നെടുത്തു, ജനനേന്ദ്രിയങ്ങൾ ഛേദിച്ചു.
    TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]


    ജനീവാ കൺവൻഷന്റെ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയുള്ള ആ ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു കാർഗിൽ യുദ്ധം. ജൂലൈ 26ന് വിജയദിനമെത്തുമ്പോൾ ഏറ്റവും ആദ്യം ഓർമിക്കപ്പെടുന്ന പേരാണ് ക്യാപ്റ്റൻ സൗരഭ് കാലിയയുടേത്.
    Published by:Anuraj GR
    First published: