Covid 19 | കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട മേഖലകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കൊപ്പം ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകള്‍ക്കാണ് മുന്‍ഗണന ലഭിക്കുക.
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട മേഖലകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് വാര്‍ത്ത ഏജന്‍സിയായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കൊപ്പം ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകള്‍ക്കാണ് മുന്‍ഗണന ലഭിക്കുക.
എന്നാല്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും പ്രഖ്യാപനത്തിനുള്ള സമയപരിധി തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ സാരമായി ബാധിച്ചിരുന്നു. വൈറസ് വ്യാപനം തടയുന്നതിനായി നിരവധി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് രാജ്യത്തെ വിവിധ മേഖലകളെ ഗുരുതരമായി ബാധിച്ചിരുന്നു. വിവിധ റേറ്റിംഗ് ഏജന്‍സികള്‍ രാജ്യത്തിന്റെ വളര്‍ച്ചാ ആനുമാനം താഴ്ത്തുകയും ചെയ്തു.
ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പിഎച്ച്ഡിസിസിഐ ധനമന്ത്രി നിര്‍മല സീതരാമന് കത്ത് നല്‍കിയിരുന്നു. കോവിഡ് രണ്ടാം തരംഗം വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി സമയത്ത് വ്യാപാരം, വ്യവസായം എന്നിവയെ സഹായിക്കുന്നതിനായി ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് വ്യവസാ ചേംബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
2022 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 12.6 ശതമാനമായി നോമുറ രേഖപ്പെടുത്തിയിരുന്നു. 10.5 ശതമാനം വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് വായ്പ തിരിച്ചടവില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഇളവ് അനുവദിച്ചിരുന്നു.
അതേസമയം കോവിഡ് പ്രതിരോധ വാക്സിനുകളായ ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഇന്ത്യയ്ക്ക് ഉടന്‍ ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. രണ്ടു വാക്സിനുകളുടെയും 2023 വരെയുള്ള ബുക്കിങ് പൂര്‍ണമായതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് ഫൈസര്‍, മൊഡേണ വാക്സിന്‍ വിതരണം ആരംഭിച്ചത്. വാക്സിന്‍ ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ പിന്നിലാണ്.
advertisement
ആദ്യം ഓര്‍ഡര്‍ ചെയ്ത രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യയ്ക്ക് വാക്സിന്‍ ലഭ്യമാകുകയുള്ളൂ. അതേസമയം ഫൈസര്‍ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഫെബ്രുവരിയില്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിന് കീഴിലുള്ള വിദഗ്ധ സംഘം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ ഫൈസര്‍ അപേക്ഷ പിന്‍വലിച്ചിരുന്നു.
ജ്യത്ത് പ്രതിദന കോവിഡ് വർദ്ധന രണ്ടുലക്ഷത്തിൽ താഴെയായി കുറഞ്ഞു. ഏപ്രിൽ പതിനാലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. 1,96,427 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത്. 3,511 പേർ കോവിഡ് ബാധിച്ച് മരിച്ചു.
advertisement
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ആദ്യ അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ ഇങ്ങനെ,
തമിഴ്നാട്- 34,867
കർണാടക- 25,311
മഹാരാഷ്ട്ര- 22,122
പശ്ചിമബംഗാൾ- 17,883
കേരളം- 17,821
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 25, 2021 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Covid 19 | കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധി നേരിട്ട മേഖലകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും