യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി കുടുംബം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കുറ്റക്കാര്‍ ആരായാലും അവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ.
ലക്നൗ: യുപിയില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയതായി ആരോപണം. ഷഹ്റൻപുർ ജില്ലാ സ്വദേശിയായ സ്ത്രീയുടെ ബന്ധുക്കളാണ് സരസ്വയിലെ സര്‍ക്കാർ മെഡിക്കൽ കോളജിനെതിരെ ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്. സ്ത്രീയെ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് അവർ ധരിച്ചിരുന്ന ആഭരണങ്ങൾ മരണശേഷം മൃതദേഹം വിട്ടു കിട്ടിയപ്പോൾ ഉണ്ടായിരുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.
സംഭവത്തിൽ പരാതിയുമായി സ്ത്രീയുടെ ഭർത്താവ് ആശുപത്രി അധികൃതരെ സമീപിച്ചിട്ടുണ്ട്. പരാതി പൊലീസിന് കൈമാറിയെന്നാണ് സരസ്വ മെഡിക്കൽ കോളജ് പ്രിൻസിപ്പൾ ഡി.എസ്.മർത്തോലിയ അറിയിച്ചത്. കുറ്റക്കാര്‍ ആരായാലും അവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
TRENDING: സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ[NEWS]KT Jaleel| മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും; ചട്ടംലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തിൽ കേസെടുത്തു[NEWS]കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം[NEWS]
മരണപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതി അനുസരിച്ച് ഇക്കഴിഞ്ഞ സെപ്റ്റബംർ 15നാണ് ഇവരെ സരസ്വയിലെ കോവിഡ് ഫെസിലിറ്റി സെന്‍ററിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിക്കുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹം വിട്ടു നൽകിയപ്പോൾ സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ഇവർ പറയുന്നത്.
advertisement
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 18, 2020 2:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയില്‍ കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയി; പരാതിയുമായി കുടുംബം


