COVID 19 | കൊറോണ ബാധിച്ച് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം പ്രഖ്യാപിച്ച് മധ്യപ്രദേശ്
Last Updated:
കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഭാര്യയ്ക്ക് പൊലീസ് വകുപ്പിൽ ജോലിയും പ്രഖ്യാപിച്ചു.
ഭോപ്പാൽ: കോവിഡ് 19 ബാധിച്ച് മരിച്ച പൊലീസുകാരന് പ്രണാമം അർപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മരിച്ച പൊലീസ് ഇൻസ്പെക്ടർ ദേവേന്ദ്ര കുമാറിന്റെ കുടുംബത്തിന് ചൗഹാൻ 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
'കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ, ഇൻഡോർ പൊലീസിലെ മികച്ച അംഗം, പൊലീസ് സ്റ്റേഷന്റെ ചാർജ് മുമ്പ് വഹിച്ചിരുന്ന, ഇൻസ്പെക്ടർ ദേവേന്ദ്ര കുമാറിന് ജോലിക്കിടയിൽ അദ്ദേഹത്തിന്റെ ജീവൻ നഷ്ടമായിരിക്കുന്നു" - ട്വീറ്റിൽ ചൗഹാൻ പറഞ്ഞു.
You may also like:കോവിഡ് പ്രതിരോധകാലത്തെ കേരള പൊലീസ്; ദൃശ്യാവിഷ്കാരവുമായി ഒരുകൂട്ടം വനിത പൊലിസുകാർ [NEWS]ലോക്ക് ഡൗൺ ലംഘനത്തിന് ബൈക്ക് പൊലീസ് പിടിച്ചെടുത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് [NEWS]ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ബിവറേജ് ഷോപ്പ് തുറക്കുമോ? [NEWS]
ഏറ്റവും അവസാനത്തെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെങ്കിലും അദ്ദേഹം മരിച്ചെന്ന വാർത്തയാണ് പിന്നാലെ ലഭിച്ചതെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
advertisement
കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഭാര്യയ്ക്ക് പൊലീസ് വകുപ്പിൽ ജോലിയും പ്രഖ്യാപിച്ചു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ ആയിരുന്നു ദേവേന്ദ്ര കുമാറിന്റെ മരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 19, 2020 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
COVID 19 | കൊറോണ ബാധിച്ച് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം പ്രഖ്യാപിച്ച് മധ്യപ്രദേശ്


