കോവിഡിനെതിരായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ല: എ.വിജയരാഘവന്‍

Last Updated:

മഹാമാരിയെ തടയുന്നതിനേക്കാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് LDF കൺവീനർ

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാനുള്ള കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ലെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നികൃഷ്ടമായാണ് പെരുമാറുന്നതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.
മഹാമാരിയെ തടയുന്നതിനേക്കാള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. രണ്ട് പ്രളയങ്ങള്‍, ഓഖി ദുരന്തം, കൊവിഡ് കാലത്തൊക്കെ ഇടതുസര്‍ക്കാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനുള്ള വാദങ്ങള്‍ നിരന്തരം ഉയര്‍ത്തുക എന്ന പ്രവര്‍ത്തന ശൈലിയിലേക്ക് പ്രതിപക്ഷം മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളന പരമ്പര നടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
You may also like:കോവിഡ് മരണകണക്കിൽ ഞങ്ങളല്ല നമ്പർ വൺ; പക്ഷേ ചൈനയിലെ കോവിഡ് മരണസംഖ്യ യഥാർഥമല്ല; ട്രംപ്[NEWS]COVID 19| ഡല്‍ഹിയില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
മികച്ച പ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രിയെ ആസൂത്രിതമായി ആക്രമിക്കുന്നതിലൂടെ കേരളീയ സമൂഹത്തെയാണ് പ്രതിപക്ഷം വെല്ലുവിളിക്കുന്നത്. സ്വയം അപഹാസ്യരാവുന്ന ഇവരെ കേരളം നിരാകരിക്കുക തന്നെ ചെയ്യും. നാടിന് വേണ്ടത് ഇത്തരം പ്രവര്‍ത്തനമല്ല. അതിജീവനത്തിന്റെ കേരള മാതൃകയെ കരിവാരിതേച്ച്‌ പ്രതിപക്ഷം അപമാനിക്കരുതെന്നും വിജയരാഘവന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡിനെതിരായ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷത്തിന് ഇഷ്ടപ്പെടുന്നില്ല: എ.വിജയരാഘവന്‍
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement