advertisement

പൊതുപണിമുടക്ക് വൻ വിജയമെന്ന് സിപിഎം; തൊഴിലാളികൾക്ക് അഭിനന്ദനം

Last Updated:

ബിജെപി സർക്കാരിന്റെ വിവിധ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന തൊഴിലാളികൾക്കും കർഷകർക്കുമുള്ള ഐക്യദാർഢ്യവും സിപിഎം ആവർത്തിച്ചു

സിപിഎം
സിപിഎം
പൊതുപണിമുടക്ക് വൻ വിജയമാക്കിയ രാജ്യത്തെ തൊഴിലാളികളെ അഭിനന്ദിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിൽ കർഷകത്തൊഴിലാളികളും തൊഴിലാളിവർഗത്തിനൊപ്പം അണിചേർന്നെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബിജെപി സർക്കാരിന്റെ വിവിധ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന തൊഴിലാളികൾക്കും കർഷകർക്കുമുള്ള ഐക്യദാർഢ്യവും സിപിഎം ആവർത്തിച്ചു.
നാല് തൊഴിൽ കോഡുകളുടെ വിജ്ഞാപനം സർക്കാർ ഉടൻ റദ്ദാക്കണമെന്നും തൊഴിലാളികൾ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ രക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
വിബി-ഗ്രാം (VB-GRAMG) നിയമനിർമ്മാണം, വിത്ത് ബിൽ എന്നിവ  പിൻവലിക്കുണമെന്നും വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാനുള്ള നിർദ്ദേശം റദ്ദാക്കുണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ഇന്ത്യൻ തൊഴിലാളികളുടെയും കർഷകരുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ അമേരിക്കയുമായും യൂറോപ്പുമായും ഒപ്പിട്ട വിവിധ സ്വതന്ത്ര വ്യാപാര കരാറുകളിൽ (FTAs) നിന്നും വ്യാപാര ഇടപാടുകളിൽ നിന്നും സർക്കാർ പിന്മാറണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പൊതുപണിമുടക്ക് വൻ വിജയമെന്ന് സിപിഎം; തൊഴിലാളികൾക്ക് അഭിനന്ദനം
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement