വോട്ടെണ്ണലിന് മണിക്കൂറുകൾ മുമ്പ് ബംഗാളിൽ ബോംബ് സ്ഫോടനം; അഞ്ചുപേർക്ക് പരിക്ക്
- Published by:meera_57
- news18-malayalam
Last Updated:
അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്
വോട്ടെണ്ണൽ ദിവസത്തിന് മണിക്കൂറുകൾ ശേഷിക്കെ ബംഗാളിലെ സൗത്ത് 24 പരഗാനാസിലെ ഭംഗറിൽ അർദ്ധരാത്രിയോടെ ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇവരിൽ ചിലർ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു.
“ഞങ്ങളുടെ പ്രവർത്തകരിൽ ആർക്കെങ്കിലും മുറിവേറ്റാൽ ഞങ്ങൾ അത് പരിശോധിക്കും. ടിഎംസിയുടെ ഒരു കെണിയിലും വീഴാതെ ശാന്തത പാലിക്കാൻ ഞാൻ ഞങ്ങളുടെ പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. ഞങ്ങൾ നന്നായി പ്രവർത്തിക്കും, ഞങ്ങളുടെ വിജയം ആഘോഷിക്കും, പക്ഷേ ടിഎംസിയുടെ ഒരു ഭീഷണിയും ഞങ്ങൾ അനുവദിക്കില്ല, ”ബിജെപിയുടെ സംസ്ഥാന ഘടകം മേധാവി സുകാന്ത മജുംദാർ പറഞ്ഞു.
ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ
ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. തപാൽ ബാലറ്റ് എണ്ണി അരമണിക്കൂറിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണൽ ആരംഭിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി.
advertisement
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം ജൂൺ 4, ചൊവ്വാഴ്ച പുറത്തുവരും. വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും.
Summary: A few hours ahead of the counting of votes were to commence, around midnight, there was an explosion of a crude bomb reported in Bhangar, South 24 Paraganas. Five individuals were injured and promptly transported to the hospital. According to sources, the blast occurred while they were engaged in the making of the bomb
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 04, 2024 7:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വോട്ടെണ്ണലിന് മണിക്കൂറുകൾ മുമ്പ് ബംഗാളിൽ ബോംബ് സ്ഫോടനം; അഞ്ചുപേർക്ക് പരിക്ക്