advertisement

സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഡാറ്റാബേസ് തയ്യാറാക്കും; ചീഫ് സെക്രട്ടറിമാരുടെ യോ​ഗത്തിൽ ധാരണ

Last Updated:

നിയമ നിർവ്വഹണ ഏജൻസികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിശദാംശങ്ങളുള്ള ഒരു ഡാറ്റാബേസ് തയ്യാറാക്കാനും സെഷനിൽ നിർദേശം ഉയർന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു

സൈബർ സുരക്ഷ സംബന്ധിച്ച ഭീഷണികൾ, ഡീപ് ഫെയ്ക്കുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗപ്പെടുത്തിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്  ചീഫ് സെക്രട്ടറിമാരുടെ മൂന്നാം ദേശീയ കോൺഫറൻസിൽ ചർച്ച ചെയ്തതായി ഉദ്യോ​ഗസ്ഥർ. സിമ്പോസിയത്തിൽ പങ്കെടുത്ത ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം ന്യൂസ് 18-നോട് സ്ഥിരീകരിച്ചത്. സൈബർ സുരക്ഷയും ഇതു സംബന്ധിച്ച് ഉയർന്നുവരുന്ന വെല്ലുവിളികളും (Cyber Security and Its Emerging Challenges) എന്ന വിഷയത്തിലാണ് ചർച്ച നടന്നത്.
നിയമ നിർവ്വഹണ ഏജൻസികൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും വിശദാംശങ്ങളുള്ള ഒരു ഡാറ്റാബേസ് തയ്യാറാക്കാനും സെഷനിൽ നിർദേശം ഉയർന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
''ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് യഥാർത്ഥമെന്നു തോന്നുന്ന രീതിയിൽ വീഡിയോകളോ ഓഡിയോ റെക്കോർഡിംഗുകളോ നിർമിക്കുന്നതാണ് ഡീപ്-ഫേക്ക് എന്നറിയപ്പെടുത്. പലപ്പോഴും വഞ്ചനാപരവും അപകീർത്തിപരവുമായ ഉള്ളടക്കം ആയിരിക്കും ഇതിൽ അടങ്ങിയിരിക്കുക. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ദീർഘനേരം ഞങ്ങൾ ചർച്ചകൾ നടത്തുകയും ഇത് പരിഹരിക്കാൻ നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങളുമായും കുറ്റവാളികളുമായും ബന്ധപ്പെട്ട സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കേണ്ടതിന്റെ പ്രാധാന്യവും ഈ സെഷനിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി", ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
ഡീപ് ഫേയ്‌ക്കിനെക്കുറിച്ച് വിശദമായ ബ്രെയിൻസ്റ്റോമിംഗ് സെഷൻ നടന്നതായും അവ കണ്ടെത്തുക എന്ന കാര്യം ഏറെ ബുദ്ധിമുട്ടാണെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡീപ് ഫേയ്‌ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ പെടുന്ന കാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പറഞ്ഞിരുന്നു. "ആർട്ടിഫിഷ്യൽ ഇന്റലിജൻസും വ്യാജവീഡിയോകളും കാരണം വലിയ ഭീഷണികളാണ് സൃഷ്ടിക്കുന്നത്. നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്കും ഇത് ശരിയാണോ തെറ്റാണോ എന്ന് സ്ഥിരീകരിക്കാൻ മറ്റ് ഓപ്ഷനുകളില്ല. ആളുകൾ പലപ്പോഴും ഇത്തരം കണ്ടന്റുകൾ എളുപ്പത്തിൽ വിശ്വസിക്കുന്നു. ഇത് രാജ്യത്തിന് വലിയ വെല്ലുവിളിയായി മാറും. ഞാൻ അടുത്തിടെ ഒരു വീഡിയോ കണ്ടു, അതിൽ ഞാൻ ഗർബ ഗാനങ്ങൾ (garba songs) ആലപിക്കുന്നായാണ് കാണിച്ചിരിക്കുന്നത്. വീഡിയോ എത്ര മികച്ച രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്നോർത്ത് ഞാൻ പോലും അത്ഭുതപ്പെട്ടു. അത്തരത്തിലുള്ള നിരവധി വീഡിയോകൾ ഓൺലൈനിൽ ഉണ്ട്", എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഡാറ്റാബേസ് തയ്യാറാക്കും; ചീഫ് സെക്രട്ടറിമാരുടെ യോ​ഗത്തിൽ ധാരണ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement