ഡേറ്റിങ് ആപ്പ് വഴി പ്രണയം നടിച്ച് രണ്ട് ലക്ഷം തട്ടാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും അറസ്റ്റിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ബംബിൾ ഡേറ്റിങ് ആപ്പ് വഴി കെണിയിലായത് ഗുരുഗ്രാം സ്വദേശിയാണ്
ഗുരുഗ്രാം: ഡേറ്റിങ് ആപ്പ് വഴി പ്രണയം നടിച്ച് രണ്ട് ലക്ഷം തട്ടാൻ ശ്രമം. ബംബിൾ ഡേറ്റിങ് ആപ്പ് വഴി കെണിയിലായത് ഗുരുഗ്രാം സ്വദേശിയാണ്. ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പുകാരായ യുവതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തതു. ബിഹാർ സ്വദേശിനിയായ ബിനിത കുമാരിയും റോഹ്തക് ജില്ലയിലെ ഭലോത്ത് ഗ്രാമവാസിയായ കൂട്ടാളി മഹേഷ് ഫോഗട്ടുമാണ് പൊലീസ് പിടിയിലായത്.
ഡേറ്റിംഗ് ആപ്പിൽ യുവാവിനെ പരിചയപ്പെട്ട ബിനിത കൂട്ടാളിയായ മഹേഷിന്റെ സഹായത്തോടെയാണ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ബിനിത കുമാരി നഗരത്തിലെ ഒരു ഐടി കമ്പനി ജീവനക്കാരിയാണ്. മഹേഷ് ഫോഗട്ട് എൻജിഒയിലാണ് ജോലി ചെയ്യുന്നത്. ബംബിൾ ഡേറ്റിംഗ് ആപ്പ് വഴിയാണ് തട്ടിപ്പുകാരി ഇരയും പരിചയപ്പെടുന്നത്.മെയ് 28 ന് യുവതി ഇരയെ സെക്ടർ 23 ഏരിയയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ബിയർ കഴിക്കാൻ നിർബന്ധിച്ചു, പക്ഷേ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ കുടിക്കാൻ വിസമ്മതിച്ചു.
advertisement
വേഗം ഹോട്ടൽ വിട്ട ഇരയോട് യുവതി ഫോണിലൂടെ മോശമായി പെരുമാറിയെന്നും പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകുമെന്ന് അറിയിച്ചതായും പറയുന്നു. പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. തുടർന്നാണ് മഹേഷ് ഫോഗട്ട് ഇരയെ വിളിച്ച് പ്രശ്നം ഒത്തുതീർപ്പാക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് എത്തിയത്. എന്നാൽ ഒടുവിൽ രണ്ട് ലക്ഷം രൂപ നൽകാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ആദ്യം 50,000 രൂപ നൽകുകയും ബാക്കി തുക ഉടൻ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
advertisement
പിന്നീട് ഗുരുഗ്രാം സ്വദേശി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സിറ്റി പോലീസ് രണ്ടുപേരെയും പിടികൂടാൻ കെണിയൊരുക്കി. സായി ക്ഷേത്രത്തിന് സമീപമുള്ള മൗൽസാരി മാർക്കറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി. അവിടെ വച്ച് പണം കൈമാറുന്നതിനിടെയാണ് മഹേഷ് പിടിയിലായത്. ഗുരുഗ്രാമിലെ ഡിഎൽഎഫ്-3 ലെ യു ബ്ലോക്കിൽ നിന്നാണ് ബിനിതയെ അറസ്റ്റ് ചെയ്തതെന്ന് എസിപി കൗശിക് പറഞ്ഞു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത ശേഷം, തട്ടിപ്പ് ഇടപാടിന്റെ ഭാഗമായി ഇര നൽകിയ 50,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും പ്രതികളുടെ കൈവശം നിന്ന് പൊലീസ് കണ്ടെടുത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 10, 2023 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഡേറ്റിങ് ആപ്പ് വഴി പ്രണയം നടിച്ച് രണ്ട് ലക്ഷം തട്ടാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും അറസ്റ്റിൽ