'രാഹുൽ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും, ഞാനൊഴിഞ്ഞു നൽകും'; വീടൊഴിയണമെന്ന നടപടിക്കെതിരെ പ്രതികരണവുമായി ഖാര്‍ഗെ
- Published by:Sarika KP
- news18-malayalam
Last Updated:
രാഹുലിന് പരാമവധി ക്ഷീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്.
ന്യൂഡൽഹി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുലിന് പരാമവധി ക്ഷീണിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വീടൊഴിയാൻ ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ അവന്റെ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും. ഞാനൊഴിഞ്ഞു നൽകുമെന്നും ഖാർഗെ പറഞ്ഞു.
രാഹുലിനെ ഇല്ലാതാക്കാനും ഭീഷണിപ്പെടുത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഞാൻ അപലപിക്കുന്നു. എന്നാലിതൊരു മാർഗമല്ല. ചിലപ്പോൾ വീടില്ലാതെ മൂന്നോ നാലോ മാസമോ കഴിഞ്ഞേക്കാം. എനിക്ക് ആറുമാസം കഴിഞ്ഞാണ് വീട് ലഭിച്ചത്. മറ്റുള്ളവരെ ദ്രോഹിക്കാനാണ് ചിലർ ഇതെല്ലാം ഉപയോഗിക്കുന്നത്.-ഖാർഗെ പറഞ്ഞു.
അപകീർത്തി കേസിൽ ഗുജറാത്ത് സൂറത്തിലെ കോടതി രണ്ട് വർഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ഇതിനു പിന്നാലെയാണ് ഇത്തരം നടപടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 28, 2023 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുൽ അമ്മക്കൊപ്പമോ എനിക്കൊപ്പമോ താമസിക്കും, ഞാനൊഴിഞ്ഞു നൽകും'; വീടൊഴിയണമെന്ന നടപടിക്കെതിരെ പ്രതികരണവുമായി ഖാര്‍ഗെ