വയനാട്ടിൽ മത്സരിച്ച മറ്റൊരു 'രാഹുൽ ഗാന്ധി'ക്കും മൂന്നു വർഷം മത്സരിക്കാൻ അയോഗ്യത

Last Updated:

2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ ഈ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കു പിന്നാലെ, വയനാട്ടിൽനിന്ന് 2019ൽ ജനവിധി തേടിയ മറ്റൊരു രാഹുൽ ഗാന്ധിക്കു കൂടി അയോഗ്യത. വൽസമ്മയുടെ മകൻ രാഹുൽ ഗാന്ധി കെ ഇ എന്ന കോട്ടയം സ്വദേശിയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയത്. 2024 സെപ്റ്റംബർ 13 വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ ഈ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം അയോഗ്യരാക്കിയവരുടെ പട്ടിക മാർച്ച് 29നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് അയച്ചത്. ഈ പട്ടികയിലാണ് രാഹുൽ ഗാന്ധിയുടെ അപരനും ഉൾപ്പെട്ടിരിക്കുന്നത്.
advertisement
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കെ.ഇയെ കമ്മീഷൻ അയോഗ്യനാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എ പ്രകാരമാണ് നടപടി. 2021 സെപ്റ്റംബർ 13 മുതൽ 2024 സെപ്റ്റംബർ 13 വരെ (മൂന്നുവര്‍ഷം) തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നാണ് അയോഗ്യത.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപരനായാണ് അന്ന് 33 വയസുകാരനായ രാഹുൽ ഗാന്ധി കെ ഇ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പു പോരാട്ടങ്ങളുടെ വാശിയേറ്റുന്നതിൽ അപരൻമാരുടെ സാന്നിധ്യവും നിർണായകമാകാറുണ്ട്. രാജ്യത്ത് ബിജെപി ഭരണം നിലനിർത്തിയെങ്കിലും കേരളത്തിൽ തരംഗം സൃഷ്ടിച്ച സ്ഥാനാർത്ഥിത്വത്തിലൂടെ, ഏഴു ലക്ഷത്തിലധികം വോട്ടിനാണ് കോൺഗ്രസ് നേതാവ് ജയിച്ചുകയറിയത്. അതേസമയം, സ്വതന്ത്രനായി രംഗത്തെത്തിയ രാഹുൽ ഗാന്ധി കെ ഇ 2196 വോട്ടാണ് നേടിയത്. കോട്ടയം എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടിൽ അംഗമാണ് ഇ.കെ രാഹുൽ ഗാന്ധി
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട്ടിൽ മത്സരിച്ച മറ്റൊരു 'രാഹുൽ ഗാന്ധി'ക്കും മൂന്നു വർഷം മത്സരിക്കാൻ അയോഗ്യത
Next Article
advertisement
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
  • ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നു: വി ഡി സതീശൻ

  • നീക്കം പിന്‍വലിക്കില്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സതീശന്‍

  • ഹൈക്കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ അന്വേഷണം വൈകുമായിരുന്നു, സിബിഐ അന്വേഷണം ആവശ്യമാണ്: പ്രതിപക്ഷം

View All
advertisement