advertisement

ഡൽഹി സ്ഫോടനം; പ്രതികൾ ഉപയോഗിച്ചത് രണ്ട് കാറുകൾ‌; ചുവന്ന ഇക്കോസ്പോർ‌ട്ട് കാറിനായി വ്യാപക തിരച്ചിൽ

Last Updated:

ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ടിനായി തിരച്ചിൽ നടത്താൻ ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും പോലീസ് പോസ്റ്റുകൾക്കും അതിർത്തി ചെക്ക്‌പോസ്റ്റുകൾക്കും ജാഗ്രതാ നിർദേശം നൽകി

Rapid Read
സ്ഫോടനത്തിൽ തകർന്ന കാറുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു(പിടിഐ ഫോട്ടോ)
സ്ഫോടനത്തിൽ തകർന്ന കാറുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു(പിടിഐ ഫോട്ടോ)
തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിൽ നടന്ന സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാറിനായി വ്യാപകമായ തിരച്ചിൽ. ഹ്യൂണ്ടായ് ഐ20 കാറുമായി ബന്ധമുള്ള അതേ പ്രതികൾ തന്നെയാണ് ഈ വാഹനവും ഉപയോഗിച്ചതെന്നാണ് വിലയിരുത്തല്‍. ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ടിനായി തിരച്ചിൽ നടത്താൻ ഡൽഹിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും പോലീസ് പോസ്റ്റുകൾക്കും അതിർത്തി ചെക്ക്‌പോസ്റ്റുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കൂടാതെ, ഡൽഹി പോലീസിന്റെ അഞ്ച് ടീമുകൾ തിരച്ചിൽ നടത്തുന്നുണ്ട്. കാറിന്റെ സാധ്യമായ നീക്കങ്ങൾ കണ്ടെത്താനായി ഉത്തർപ്രദേശിലെയും ഹരിയാനയിലെയും പോലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ തലസ്ഥാനത്ത് ഇതുവരെ 12 പേരുടെ മരണത്തിന് കാരണമായ സ്ഫോടനവുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്, രണ്ടാമതൊരു വാഹനം കൂടി കണ്ടെത്തിയത് ഒരു വലിയ ഓപ്പറേഷണൽ നെറ്റ്‌വർക്കിലേക്കും ആസൂത്രിതമായ രക്ഷപ്പെടൽ പദ്ധതിയിലേക്കുമാണ് എന്നാണ് സിഎൻഎൻ‌ ന്യൂസ് 18നോട് വൃത്തങ്ങൾ അറിയിച്ചു.
ഇതും വായിക്കുക: സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി മോദി ആശുപത്രിയിൽ സന്ദർശിച്ചു; 'ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ‌ കൊണ്ടുവരും'
സ്ഫോടനത്തിന് മുമ്പും ശേഷവും ഇരു കാറുകളുടെയും സഞ്ചാരം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് ഡാറ്റകളും പരിശോധിച്ചുവരികയാണെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
advertisement
‍രണ്ടാമത്തെ വാഹനം വിപുലമായ ശൃംഖലയെ സൂചിപ്പിക്കുന്നു
അതിനിടെ, ഹ്യൂണ്ടായ് ഐ20, ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് എന്നീ രണ്ട് വാഹനങ്ങളുടെയും സാന്നിധ്യം കൃത്യമായി ഏകോപിപ്പിച്ച ഒരു മൊഡ്യൂളിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഉന്നത ഇന്റലിജൻസ് വൃത്തങ്ങൾ CNN-News18-നോട് പറഞ്ഞു.
സ്ഫോടനം നടത്താനും രക്ഷപ്പെടാനും വേണ്ടിയാണ് ഈ വാഹനങ്ങൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയെന്ന് കരുതുന്നു. ഈ മൊഡ്യൂളിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടാകാമെന്നും ഒന്നിലധികം കാറുകളുടെ ഉപയോഗം സൂചിപ്പിക്കുന്നത് സഹായത്തിനോ വഴിതിരിച്ചുവിടാനോ രക്ഷപ്പെടാനോ വേണ്ടി കൂടുതൽ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നാണ് എന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
advertisement
ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഡൽഹി പോലീസും ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ യൂണിറ്റുകളും വിശാലമായ ശൃംഖലയെ തിരിച്ചറിയുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകവും പ്രധാനമന്ത്രിയുടെ വാർഷിക സ്വാതന്ത്ര്യദിന പ്രസംഗ വേദി കൂടിയായ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം, ട്രാഫിക് സിഗ്നലിനടുത്ത് സാവധാനം നീങ്ങുകയായിരുന്ന ഒരു വാഹനത്തിനുള്ളിൽ ഉയർന്ന തീവ്രതയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇതിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
advertisement
കർശനമായ ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരമാണ് അധികൃതർ സ്ഫോടനം അന്വേഷിക്കുന്നത്. സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, സ്ഫോടനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ആരുടെയും പേര് പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി സ്ഫോടനം; പ്രതികൾ ഉപയോഗിച്ചത് രണ്ട് കാറുകൾ‌; ചുവന്ന ഇക്കോസ്പോർ‌ട്ട് കാറിനായി വ്യാപക തിരച്ചിൽ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement