ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തിൽ ഹനുമാനെ കക്ഷി ചേര്‍ത്തയാള്‍ക്ക് കോടതിയുടെ വക ഒരു ലക്ഷം രൂപ പിഴ

Last Updated:

സ്വകാര്യ ഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കോടതിയിലെത്തിയത്

സ്വകാര്യ ഭൂമിയിലെ ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹനുമാനെ കക്ഷി ചേര്‍ത്തയാള്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ഹനുമാനെ കക്ഷി ചേര്‍ത്ത നടപടി നിയമത്തിന്റെ ദുരുപയോഗവും സ്വീകരിക്കാവുന്നതില്‍ വെച്ച് ഏറ്റവും മോശമായ നടപടിയുമാണെന്നും കോടതി നിരീക്ഷിച്ചു. ''ദൈവത്തെ കക്ഷി ചേർത്ത ഒരു കേസ് എന്റെ മുന്നില്‍ വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ദൈവം തന്നെയാണ് ഈ ശിക്ഷ വിധിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്,'' ഹര്‍ജിക്കാരന് പിഴ ചുമത്തിക്കൊണ്ടുള്ള വിധിയില്‍ ജസ്റ്റിസ് ഹരിശങ്കര്‍ പറഞ്ഞു.
സ്വകാര്യ ഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കോടതിയിലെത്തിയത്. തന്റെ വസ്തുവില്‍ ഒരു പൊതുക്ഷേത്രം നിലനില്‍ക്കുന്നതിനാല്‍ ആ സ്ഥലം ഹനുമാന് അവകാശപ്പെട്ടതാണെന്നും ഹര്‍ജിക്കാരന്‍ തന്റെ അടുത്ത സുഹൃത്തും ആരാധിക്കുന്നയാളുമാണെന്ന് അങ്കിത് മിശ്ര എന്നയാള്‍ തന്റെ ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഡല്‍ഹിയിലെ ഉത്തം നഗര്‍ മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം പൊതു ക്ഷേത്രമാണെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. ചെലവ് മുഴുവന്‍ ഹനുമാന്‍ വഹിക്കണമെന്ന വാദം ഹര്‍ജിക്കാരന്‍ (അങ്കിത് മിശ്ര) മുന്നോട്ട് വയ്ക്കുന്നത് ഒഴിവാക്കുന്നതിനായി ചെലവ് പൂര്‍ണമായും ഹര്‍ജിക്കാരന്‍ തന്നെ നല്‍കണമെന്നും കോടതി പറഞ്ഞു.
advertisement
നിയമവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഹര്‍ജിക്കാന്‍ ദുരുപയോഗം ചെയ്ത രീതി നിയമവ്യവസ്ഥയെ മാത്രമല്ല, കോടതിയെയും അതിന്റെ മുഴുവന്‍ പ്രക്രിയയെയും അപമാനിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. അത്തരമൊരു കേസില്‍ ഇളവുണ്ടാകില്ല. നഷ്ടപരിഹാര ചെലവ് നല്‍കേണ്ടതുണ്ട്. അതിനാല്‍ ഹര്‍ജിക്കാരനായ അങ്കിത് മിശ്രക്ക് നഷ്ടപരിഹാര ചെലവില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ക്ഷേത്രം സ്വകാര്യ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും പൊതുജനങ്ങള്‍ ആരാധന നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിറ്റി കോടതി മിശ്രയുടെ ഹര്‍ജി തള്ളിയിരുന്നു. ഹനുമാനെ അടുത്ത സുഹൃത്തായി പ്രഖ്യാപിക്കാന്‍ ഹര്‍ജിക്കാരന് യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തിൽ ഹനുമാനെ കക്ഷി ചേര്‍ത്തയാള്‍ക്ക് കോടതിയുടെ വക ഒരു ലക്ഷം രൂപ പിഴ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement