ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാർട്ടിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. മിക്ക ദേശീയ ചാനലുകളും ഏജൻസികളും പുറത്തുവിട്ട എക്സിറ്റ് പോളിൽ എ.എ.എ അൻപതിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
ബിജെപി നില മെച്ചപ്പെടുത്തുമെന്നും കോൺഗ്രസിന് സീറ്റുകൾ നേടാനാകില്ലെന്നുമാണ് ഇതുവരെ പുറത്തുവന്ന സർവ്വേകൾ പറയുന്നത്. അഭിപ്രായ സർവെയെ ശരിവയ്ക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങളും. വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം.
എബിപി ന്യൂസ് സി-വോട്ടർ
എഎപി 49 -63 , ബിജെപി 5 - 19 , കോണ്‍ഗ്രസ് 0 -4 s
ടൈംസ് നൗ
എഎപി 44, ബിജെപി 26, കോണ്‍ഗ്രസ് 0
ന്യൂസ് എക്‌സ്
എഎപി- 53-57 , ബിജെപി- 11-17, കോണ്‍ഗ്രസ് 0-2
റിപ്പബ്ലിക് ടിവി
എഎപി 48-61, ബിജെപി 9-21, കോണ്‍ഗ്രസ് 1
ഇന്ത്യ ന്യൂസ്
എഎപി- 53-57, ബിജെപി 11-17, കോണ്‍ഗ്രസ് 0-2
ഇന്ത്യ ടിവി
എഎപി 44, ബിജെപി 26, കോണ്‍ഗ്രസ് 0
സുദര്‍ശന്‍ ന്യൂസ്
എഎപി 40-45, ബിജെപി 24-28 , കോണ്‍ഗ്രസ് 2-3
ടിവി9 ഭാരത് വര്‍ഷ്-സിസെറെ
എഎപി 54, ബിജപി 15, കോണ്‍ഗ്രസ് 1
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ രാജ്യ തലസ്ഥാനത്ത് മൂന്നാം തവണയും ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ ബിജെപിയും കോൺഗ്രസും ഡൽഹി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.