ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ ഡിഎസ്പി കുഴഞ്ഞുവീണു മരിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
ഹരിയാന പോലീസിൽ ഡിഎസ്പിയായ ജൊഗീന്ദർ ദേശ്‍വാളാണ് മരിച്ചത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാന പോലീസിൽ ഡിഎസ്പിയായ ജൊഗീന്ദർ ദേശ്‍വാളാണ് മരിച്ചത്. പാനിപ്പത്ത് ജില്ലാ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന അദ്ദേഹം ഇന്ന് രാവിലെ അഞ്ചോടെ ജിമ്മിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മകൻ ടോൾ പ്ലാസ കടക്കാൻ അച്ഛന്റെ പോലീസ് ഐഡി കാർഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ആളാണ് മരിച്ച ജൊഗീന്ദർ. ജൊഗീന്ദറിന്റെ മകനെ ഹരിയാന പോലീസിലെ ഹെഡ് കോൺസ്റ്റബിൾ ആശിഷ് കുമാർ പിടികൂടിയ സംഭവം വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ജിമ്മിൽ വർക്കൗട്ടിനിടെ ആളുകൾ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി വര്‍ദ്ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈദരാബാദിലെ ഒരു ജിമ്മിൽ 24കാരനായ പോലീസുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
October 23, 2023 2:29 PM IST