'അംഗബലം കുറഞ്ഞതിൽ വിഷമിക്കരുത്, ക്രിയാത്മകമായി പ്രവര്‍ത്തിക്കണം': പ്രതിപക്ഷത്തോട് പ്രധാനമന്ത്രി
'അംഗബലം കുറഞ്ഞതിൽ വിഷമിക്കരുത്, ക്രിയാത്മകമായി പ്രവര്‍ത്തിക്കണം': പ്രതിപക്ഷത്തോട് പ്രധാനമന്ത്രി
പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ വികസനകാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും രാജ്യത്തിന്റെ ഉത്തമ താല്പര്യങ്ങള്ക്കു വേണ്ടി നിലകൊള്ളണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ക്രിയാത്മക പ്രതിപക്ഷത്തിന് സുപ്രധാന സ്ഥാനമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം അവരുടെ എണ്ണത്തിലുള്ള കുറവിനെ കുറിച്ച് ആശങ്കപ്പെടാതെ ശക്തമായി പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ പങ്കാളികളാകുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ക്രിയാത്മക പ്രതിപക്ഷത്തിന് സുപ്രധാന സ്ഥാനമാണുള്ളത്. അംഗബലം കുറഞ്ഞതിനെ കുറിച്ചോർത്ത് പ്രതിപക്ഷം വിഷമിക്കുകയല്ല ചെയ്യേണ്ടത്. അവര്‍ പാര്‍ലമെന്റിലെ നടപടിക്രമങ്ങളിൽ സജീവമായി ഇടപെടുമെന്നാണ് എന്റെ പ്രതീക്ഷ.' - പ്രധാനമന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യത്തിന്റെ വികസനകാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും രാജ്യത്തിന്റെ ഉത്തമ താല്പര്യങ്ങള്ക്കു വേണ്ടി നിലകൊള്ളണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
17-ാം ലോക്സഭയില്‍ വനതാ പ്രതിനിധികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.