പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ പണം തട്ടിയയാള്‍ക്കെതിരെ ഇഡി കുറ്റപത്രം

Last Updated:

പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്തു പ്രവര്‍ത്തിക്കുന്നയാളാണെന്നും കാട്ടിയാണ് റായി പണം തട്ടിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ആളുകളില്‍ നിന്ന് പണം തട്ടിയ സഞ്ജയ് പ്രകാശ് റായ് എന്ന സഞ്ജയ് ഷെര്‍പുരിയയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്തുപ്രവര്‍ത്തിക്കുന്നുവെന്നും നിരവധി ഉന്നത ഉദ്യോഗസ്ഥരുമായും രാഷ്ട്രീയനേതാക്കളുമായും ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ നിരവധിയാളുകളില്‍ നിന്ന് പണം തട്ടിയതായി ഇഡി ബുധനാഴ്ച അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ പട്യാല ഹൗസ് കോര്‍ട്‌സിലെ പ്രത്യേക കോടതിയില്‍ ജൂലൈ 28-നാണ് പ്രോസിക്യൂഷന്‍ പരാതി ഫയല്‍ ചെയ്തത്. ജൂലൈ 31-ന് കോടതി ഇത് പരിഗണിച്ചുവെന്ന് ഇഡി പ്രസ്താവനയില്‍ അറിയിച്ചു.
ആളുകളെ കബളിപ്പിച്ച് റായ് വലിയ തുക തട്ടിയതായി ലഖ്‌നൗ പോലീസ് നല്‍കിയ എഫ്‌ഐആറില്‍ പറയുന്നു. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരുമായും ഉദ്യോഗസ്ഥരുമായും തനിക്ക് അടുപ്പമുണ്ടെന്നും അവരെ സ്വാധീനിക്കാന്‍ പിടിപാടുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകനാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്തു പ്രവര്‍ത്തിക്കുന്നയാളാണെന്നും കാട്ടിയാണ് റായി പണം തട്ടിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
advertisement
ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗാസിപുര്‍, ഗാന്ധിധാം തുടങ്ങി 42 ഇടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇഡി റായിയെ അറസ്റ്റ് ചെയ്തത്.
ബിസിനസുകാരനായ ഗൗരവ് ഡാല്‍മിയയെും കുടുംബാംഗങ്ങളെയും കബളിപ്പിച്ച് 12 കോടി രൂപ തട്ടിയതായും ഇഡി പറഞ്ഞു. ഇഡി നിലവില്‍ നടത്തുന്ന അന്വേഷണത്തിന്റെ പേരില്‍ ഭയപ്പടുത്തിയാണ് ഈ പണം തട്ടിയതെന്നും ഇഡി ആരോപിച്ചു.ഇതില്‍ ആറുകോടി രൂപ യൂത്ത് റൂറല്‍ എന്‍ട്രപ്രണറര്‍ ഫൗണ്ടേഷന്റെ( വൈആര്‍ഇഎഫ്) ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്. 2023 ജനുവരിയില്‍ ഡാല്‍മിയ ഫാമിലി ഓഫീസ് ട്രസ്റ്റില്‍ നിന്നാണ് ഈ പണം കൈമാറിയത്. ഗൗരവ് ഡാല്‍മിയ ആണ് ഇതിന്റെ ട്രസ്റ്റിയെന്നും ഇഡി പറഞ്ഞു.
advertisement
ലാഭം പ്രതീക്ഷിക്കാത്ത കമ്പനിയെന്ന പേരില്‍ വൈആര്‍ഇഎഫിനെ റായ് കമ്പനീസ് നിയമത്തിന് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഉത്തര്‍പ്രദേശില ഗൊസിപുര്‍ ജില്ലയിലെ കരാളിയ എന്ന ഗ്രാമത്തിലെ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. അതേസമയം, ഐആര്‍ഇഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂഡല്‍ഹിയിലെ സഫ്ദാര്‍ജുങ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി റൈഡര്‍ ക്ലബിലെ ഒന്നാം നമ്പര്‍ വീട്ടിലാണ് നിയന്ത്രിച്ചിരുന്നത്.
ഇതേസമയം, ഐആര്‍ഇഎഫില്‍ ഒരുവിധത്തിലുമുള്ള പദവികളും റായ് വഹിച്ചിരുന്നില്ല. കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന റായ് തന്നെയാണ് അതിന്റെ പ്രധാന ഗുണഭോക്താവെന്നും ഇഡി പറഞ്ഞു.
advertisement
ഡാല്‍മിയ ഫാമിലി ഓഫീസ് ട്രസ്റ്റ് വൈആര്‍ഇഎഫിന് സംഭാവന നല്‍കിയ തുക എന്ന നിലയിലാണ് ആറ് കോടി രൂപ സ്വീകരിച്ചത്. ഇതിന് പുറമെ ശേഷിക്കുന്ന ആറ് കോടി രൂപ പണമായുമാണ് കൈപ്പറ്റിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളില്‍ പഴയ സ്വര്‍ണം വിറ്റതെന്ന പേരില്‍ തന്റെ മക്കളായ യാഷ് സഞ്ജയ് പ്രകാശ് റായിയുടെയും സുജല്‍ സഞ്ജയ് പ്രകാശ് റായിയുടെയും പേരില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.
മറ്റൊരു കേസില്‍ ഷിപ്ര എസ്റ്റേറ്റ് ലിമിറ്റഡിന്റെ എംഡി മോഹിത് സിങ്ങിനെയും റായ് കബളിപ്പിച്ചുവെന്ന് ഇഡി ആരോപിച്ചു. തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ഒരു കോടി രൂപ തട്ടിയെന്നാണ് കേസ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ പണം തട്ടിയയാള്‍ക്കെതിരെ ഇഡി കുറ്റപത്രം
Next Article
advertisement
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍
  • ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ ഇന്ന് അറസ്റ്റിലായി

  • എസ്‌ഐടി നോട്ടീസ് അവഗണിച്ചതിന് ശേഷം നേരിട്ട് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി

  • പത്മകുമാറിന്റെ കൂട്ടുത്തരവാദിത്തം സംബന്ധിച്ച മൊഴി സാധൂകരിക്കുന്ന നടപടിയാണിത്

View All
advertisement