തമിഴ്നാട് മന്ത്രി ബാലാജിക്കെതിരെ കുരുക്ക് മുറുക്കി ഇഡി; മൂന്ന് പുതിയ അഴിമതി ആരോപണങ്ങളില്‍ കൂടി അന്വേഷണം

Last Updated:

ബാലാജിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ അഴിമതി ആരോപണങ്ങളില്‍ കൂടി അന്വേഷണം നടത്തുകയാണ് ഇഡി.

സെന്തിൽ ബാലാജി
സെന്തിൽ ബാലാജി
തമിഴ്‌നാട്ടിലെ സ്റ്റാലിന്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്കെതിരേയുള്ള കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്‍ഡ് ഡയറക്ടറേറ്റ്(ഇഡി). സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയുടെ ഓഫീസുകളിലും വസതികളിലും ഇഡി പരിശോധന നടത്തുന്നതിനിടെ 12 വര്‍ഷം പഴക്കമുള്ള ഖനന കേസിലും ചോദ്യം ചെയ്യലിന് വിധേയമാക്കി. കഴിഞ്ഞ മാസം അറസ്റ്റുചെയ്ത മന്ത്രിസഭയിലെ പ്രബലനായ അംഗം വി. സെന്തില്‍ ബാലാജിക്കെതിരേയുള്ള നടപടികള്‍ കടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഇഡി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് ബാലാജിയെ അറസ്റ്റ് ചെയ്തത്.
ബാലാജിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ അഴിമതി ആരോപണങ്ങളില്‍ കൂടി അന്വേഷണം നടത്തുകയാണ് ഇഡി. സോളാര്‍ പ്ലാന്റ്, ട്രാന്‍സ്‌ഫോര്‍മര്‍, കാറ്റാടിപ്പാടം എന്നിവയുമായി ബന്ധപ്പെട്ട അഴിമതികളിലാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നതെന്നാണ് ന്യൂസ് 18-ന് ലഭിച്ച സൂചന.
ജാമ്യം തേടി സുപ്രീം കോടതിയില്‍
ബാലാജിയെ ഇഡി അറസ്റ്റ് ചെയ്ത നടപടിയും അറസ്റ്റ് മദ്രാസ് ഹൈക്കോടതി ശരിവെക്കുകയും ചെയ്തതിനെതിരേ അദ്ദേഹത്തിന്റെ ഭാര്യ മേഘല സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വെള്ളിയാഴ്ച വാദം കേട്ടിരുന്നു. കേസിന്മേല്‍ ജൂലൈ 26-ന് അടുത്ത വാദം കേള്‍ക്കും. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ, ക്രമക്കേട് നടത്തിയ രേഖകള്‍, വരുമാനം സംബന്ധിച്ച വിവിരങ്ങള്‍, വിദേശ കമ്പനികളിലേക്കും ബാങ്കുകളിലേക്കും നടന്ന പണമിടപാടുകള്‍ എന്നിവ ഇഡി കണ്ടെത്തിയിട്ടുണ്ട്. ബാലാജിക്കെതിരേ 16-ല്‍ അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും വിവിധ സ്രോതസ്സുകള്‍ കൂട്ടിച്ചേര്‍ത്തു.
advertisement
”ബാലാജിയുടെ ചില അക്കൗണ്ട് വിവരങ്ങളും പണമിടപാടുകളും സംബന്ധിച്ച രേഖകളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത ചില പഴയ രേഖകള്‍ വകുപ്പിലെ കൂടുതല്‍ ക്രമക്കേടുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുറഞ്ഞത് നാല് അഴിമതി കേസുകളിലെങ്കിലും അദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍”-ഇഡിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
വകുപ്പുതല ക്രമക്കേടുകള്‍ക്ക് പുറമെ ബാലാജിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഒന്നിലധികം ബിനാമി സ്വത്തുക്കളും പണത്തില്‍ തിരിമറി നടത്തുന്നതിന് ഷെല്‍ കമ്പനികളും ഉള്ളതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിനാമി ഭൂമിയിടപാട് കേസുകളില്‍ ഏറ്റവും പ്രമാദമായത് ബാലാജിയുടെ സഹോദരന്‍ അശോക് കുമാറുമായി ബന്ധപ്പെട്ടതാണ്. ഭാര്യാമാതാവില്‍ നിന്ന് ഭാര്യക്കും തനിക്കുമായി 40 കോടി രൂപ മൂല്യമുള്ള (ഇപ്പോഴത്തെ മൂല്യം) ഭൂമി സമ്മാനമായി വാങ്ങിയെന്നതാണ് കേസ്. നഗരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാല് ഏക്കര്‍ ഭൂമി 2022-ല്‍ ഒരാള്‍ അശോക് കുമാറിന്റെ ഭാര്യാമാതാവിന് 10.88 ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമിക്ക് ചില വാസ്തു പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് അത് വിറ്റത്. ഇതിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് നികുതി പത്ത് മുതല്‍ 12 കോടി വരെ വരുമെന്നിരിക്കേ ബാലാജിയുടെ കുടുബം അത് കുറച്ച് കാണിക്കുകയും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. അശോക് കുമാറിന്റെ ഭാര്യമാതാവ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതിനാല്‍ ഈ ഭൂമി വാങ്ങുന്നതിനുപയോഗിച്ച പണിമിടപാടും സംശയം ജനിപ്പിച്ചിരുന്നു-സ്രോതസ്സുകള്‍ പറഞ്ഞു.
advertisement
ജോലിക്ക് വേണ്ടിയുള്ള പണം തട്ടിപ്പും ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസുകള്‍, ബാലാജിയുടെ വകുപ്പുകളിലെ ലേലനടപടികളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും ആദ്യത്തെ കേസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്നാട് മന്ത്രി ബാലാജിക്കെതിരെ കുരുക്ക് മുറുക്കി ഇഡി; മൂന്ന് പുതിയ അഴിമതി ആരോപണങ്ങളില്‍ കൂടി അന്വേഷണം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement