കർണാടകയുടെ 'പരമാധികാരം'; സോണിയയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
- Published by:Naseeba TC
- news18-malayalam
Last Updated:
ബിജെപി നേതാക്കൾ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്
ന്യൂഡൽഹി: കർണാടകയെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇട്ട പോസ്റ്റിൽ വ്യക്തത വരുത്താനും നടപടികൾ സ്വീകരിക്കാനുമാണ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
കൂടാതെ, തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച പത്ര പരസ്യത്തിൽ ബിജെപിക്കും കമ്മീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കർണാടകത്തെ കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ പരാമർശം മെയ് 6 ന് കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിൽ കർണാടകയുടെ ‘പരമാധികാരം’ പരാമർശത്തെ കുറിച്ചാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ബിജെപി നേതാക്കളായ ഭൂപേന്ദർ യാദവ്, ഡോ. ജിതേന്ദ്ര സിംഗ്, തരുൺ ചുഗ്, അനിൽ ബലൂനി, ഓം പഥക് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
CPP Chairperson Smt. Sonia Gandhi ji sends a strong message to 6.5 crore Kannadigas:
“The Congress will not allow anyone to pose a threat to Karnataka’s reputation, sovereignty or integrity.” pic.twitter.com/W6HjKYWjLa
— Congress (@INCIndia) May 6, 2023
advertisement
“കർണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല” എന്നായിരുന്നു ട്വീറ്റ്.
ഇന്ത്യൻ യൂണിയനിൽ കർണാടക വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും ഒരു സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ഏതൊരു ആഹ്വാനവും വിഭജനത്തിനുള്ള ആഹ്വാനത്തിന് തുല്യമാണെന്നും അത് അപകടകരവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ നിറഞ്ഞതാണെന്നുമാണ് ബിജെപിയുടെ പരാതിയിൽ പറയുന്നത്.
കൂടാതെ, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ (5) പ്രകാരം രജിസ്ട്രേഷൻ സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തിയ നിർബന്ധിത സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കോൺഗ്രസിന്റെ ട്വീറ്റ് എന്നും ബിജെപി നൽകിയ പരാതിയിൽ പറയുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 09, 2023 6:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകയുടെ 'പരമാധികാരം'; സോണിയയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ