തെരഞ്ഞെടുപ്പിനിടെ ഗിന്നസ് റെക്കോർഡ്: ഏറ്റവുമധികം വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് നിസാമാബാദിൽ
Last Updated:
ഏറ്റവുമധികം വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചതിന് മണ്ഡലത്തെ ഗിന്നസ് റെക്കോർഡിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗിന്നസ് ബുക്കിനെ സമീപിക്കും
ഹൈദരാബാദ് : ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന തെലങ്കാനയിലെ നിസാമാബാദ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംനേടുമെന്ന് സൂചന. ഏറ്റവുംമധികം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചതാണ് ഗിന്നസ് റെക്കോർഡിന് ശുപാർശ ചെയ്യാൻ കാരണം. 12 വോട്ടിംഗ് മെഷീനുകള്‍ വീതമാണ് ഒരോ ബൂത്തിലും ഉപയോഗിച്ചിരിക്കുന്നത്. 185 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇതിൽ 178 പേരും കർഷകരാണ്.
ഏറ്റവുമധികം വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ചതിന് മണ്ഡലത്തെ ഗിന്നസ് റെക്കോർഡിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗിന്നസ് ബുക്കിനെ സമീപിക്കും. നിസാമാബാദിൽ 27,000 ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിച്ചതെന്ന് തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രജത് കുമാർ പറഞ്ഞു.
ഗിന്നസ് ബുക്ക് കൺസൾട്ടന്റിനെ സമീപിച്ചിട്ടുണ്ടെന്നും അവർ ഒരു ചോദ്യാവലി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവയിൽ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ശേഷം സബ്മിറ്റ് ചെയ്യുമെന്നും ഇതിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും രജത്കുമാർ പിടിഐയോട് പറഞ്ഞു.
advertisement
ഏറ്റവുമധികം സ്താനാർഥികൾ മത്സരിക്കുന്നതു കൊണ്ടും നിസാമാബാദ് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 12, 2019 12:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തെരഞ്ഞെടുപ്പിനിടെ ഗിന്നസ് റെക്കോർഡ്: ഏറ്റവുമധികം വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് നിസാമാബാദിൽ


