ശബരിമല വിധിയില്‍ സുപ്രീംകോടതിയെ അവഹേളിച്ച് പ്രസംഗം; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി
Last Updated:
പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫിന്റെ പരാതി
പയ്യന്നൂര്‍: മതവികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി. ഏപ്രില്‍ എട്ടിന് പയ്യന്നൂര്‍ അരവഞ്ചാലില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് എല്‍ഡിഎഫിന്റെ പരാതി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ശബരിമല വിധിയുമായി ബന്ധപ്പെട്ട്സുപ്രിംകോടതിയെ അവഹേളിക്കുകയും മതവികാരം ഇളക്കി വിടുകയും ചെയ്യുന്ന പ്രസംഗമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടേതെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ പറയുന്നത്.
Also Read: രാഹുലിനെതിരെ കര്‍ഷക മാര്‍ച്ച്; സിപിഎം എത്തപ്പെട്ട ദുരവസ്ഥ ഓര്‍ത്ത് സഹതാപം തോന്നുന്നു: വിഷ്ണുനാഥ്
നേരത്തെ ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചതിന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ജില്ലാ കലക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഇടപെടുകയും ചെയ്തിരുന്നു.
advertisement
ഇതിനു പിന്നാലെയാണ് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയ്‌ക്കെതിരെയും പരാതി ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2019 11:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിധിയില്‍ സുപ്രീംകോടതിയെ അവഹേളിച്ച് പ്രസംഗം; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി


