അമ്മയുടെ ഓര്‍മയില്‍ ഒരു മരം നട്ടു; വിതുമ്പി ഇന്ത്യയിലെ കാമറൂണ്‍ സ്ഥാനപതി; ആശ്വസിപ്പിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത
- Published by:Sneha Reghu
- news18-malayalam
Last Updated:
പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആശയമാണ് 'ഏക് പേഡ് മാം കേ നാം' ക്യാമ്പെയിന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച 'ഏക് പേഡ് മാം കേ നാം' (അമ്മയുടെ പേരിൽ ഒരു മരം) ക്യാമ്പെയിനിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പൊട്ടിക്കരഞ്ഞ് ഇന്ത്യയിലെ കാമറൂണ്‍ സ്ഥാനപതി. മരിച്ചുപോയ അമ്മയുടെ സ്മരണയ്ക്കായി മരം നട്ടുപിടിപ്പിച്ചതാണ് കാമറൂണ്‍ സ്ഥാനപതിയെ കരയിച്ചത്. ഇത് ശ്രദ്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അവരെ ആശ്വസിപ്പിക്കാനെത്തി. പരിപാടിക്കിടെ നടന്ന വൈകാരിക നിമിഷങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
രേഖ ഗുപ്ത അടുത്തെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കാമറൂണ്‍ സ്ഥാനപതി കൂടുതല്‍ വീകാരധീനയാകുന്നതും വീഡിയോയില്‍ കാണാം. മുഖ്യമന്ത്രി അവരെ ആലിംഗനം ചെയ്തുകൊണ്ട് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പതിനഞ്ച് ദിവസം മുമ്പാണ് തന്റെ അമ്മ മരിച്ചുപോയതെന്ന് കാമറൂണ്‍ സ്ഥാനപതി കരഞ്ഞുകൊണ്ട് രേഖ ഗുപ്തയോട് വെളിപ്പെടുത്തി.
ഇന്ത്യയില്‍ അമ്മയുടെ സ്മരണയ്ക്കായി ഒരു മരം നട്ടുപിടിപ്പിച്ചപ്പോള്‍ വേദനാജനകമായ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നുവെന്നും ഇന്ത്യന്‍ പാരമ്പര്യം തന്നെ വളരെയധികം സ്പര്‍ശിച്ചുവെന്നും അവര്‍ പറഞ്ഞു. രേഖ ഗുപ്ത അവരെ സമാധാനിപ്പിക്കാന്‍ കുറച്ചുസമയം അവര്‍ക്കൊപ്പം നിന്നു. സൗമ്യമായി അവരോട് സംസാരിക്കുകയും ചെയ്തു.
advertisement
പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആശയമാണ് 'ഏക് പേഡ് മാം കേ നാം' ക്യാമ്പെയിന്‍. ഹരിതാഭമായ നാളെയിലേക്കുള്ള ഒരു ചുവടുവെയ്പ്പ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രതിനിധികളും പദ്ധതിയില്‍ അതീവ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
September 19, 2025 10:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അമ്മയുടെ ഓര്‍മയില്‍ ഒരു മരം നട്ടു; വിതുമ്പി ഇന്ത്യയിലെ കാമറൂണ്‍ സ്ഥാനപതി; ആശ്വസിപ്പിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത