Uttar Pradesh | ആംബുലൻസ് ലഭിച്ചില്ല; ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ; വയോധികയുടെ ദാരുണാന്ത്യത്തിൽ അന്വേഷണം

Last Updated:

ലഖ്‌നൗവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബല്ലിയയിലാണ് സംഭവം

ഭാര്യയെ ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന വയോധികൻ
ഭാര്യയെ ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന വയോധികൻ
ഭാര്യയെ (wife) ഉന്തുവണ്ടിയിൽ തള്ളി ആശുപത്രിയിലേയ്ക്ക് (Hospital) പോകുന്ന വയോധികന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലാകുന്നു (Viral). ഉത്തർപ്രദേശ് സ്വദേശിയായ ഒരു വയോധികനാണ് ഉന്തുവണ്ടിയിൽ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അദ്ദേഹത്തിന് തന്റെ ഭാര്യയെ രക്ഷിക്കാനായില്ല. ഭാര്യ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ദുരവസ്ഥ വ്യക്തമാകുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു.
കടുത്ത ദാരിദ്രത്തിൽ കഴിയുന്ന സകുൽ പ്രജാപതി എന്ന മനുഷ്യനാണ് തന്റെ ഭാര്യയെ നഷ്ടപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഖ്‌നൗവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബല്ലിയയിലാണ് സംഭവം. പ്രജാപതി ഭാര്യയെ വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഒരു ക്ലിനിക്കിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അവർ നിർദ്ദേശിച്ചു. ക്ലിനിക്ക് അദ്ദേഹത്തിന് ആംബുലൻസ് നൽകിയില്ലെന്നാണ് റിപ്പോർട്ട്. ക്ലിനിക്കിലെ ഡോക്ടർമാർ രോഗിയ്ക്ക് മരുന്നുകൾ നൽകിയെങ്കിലും 15 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല.
advertisement
വാഹനസൗകര്യം ഇല്ലാത്തതിനെ തുടർന്ന് വയോധികൻ ഭാര്യയെ ഉന്തുവണ്ടിയിൽ കിടത്തി തള്ളിയാണ് ക്ലിനിക്കിൽ എത്തിച്ചത്. രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരു മിനി ട്രക്ക് ഏർപ്പാടാക്കാൻ ഏകദേശം അഞ്ച് മണിക്കൂർ എടുത്തു. അപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ഇവരുടെ നില ഇതോടെ കൂടുതൽ വഷളായി. ചികിത്സ വൈകിയതോടെ രോഗി മരണത്തിന് കീഴടങ്ങി. മാർച്ച് 28 നാണ് ഈ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്ത മുഖ്യമന്ത്രി മെഡിക്കൽ ആൻഡ് ഹെൽത്ത് ഡയറക്ടർ ജനറലിനോട് ഉത്തരവിട്ടു.
advertisement
2019ലും സമാനമായ സംഭവം ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു. രോഗിയായ ഭാര്യയെ ഒരാൾ ഉന്തുവണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും ഒടുവിൽ ജില്ലാ ഭരണകൂടം മെഡിക്കൽ അധികൃതർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു.
അടുത്തിടെ, ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ഹൈദർഗഡ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും (സിഎച്ച്സി) സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് മകന് പിതാവിന്റെ മൃതദേഹം മോട്ടോർ സൈക്കിളിൽ കൊണ്ടുപോകേണ്ടി വന്നതായിരുന്നു ഇത്തരത്തിലുള്ള മറ്റൊരു സംഭവം.
advertisement
ഈ സംഭവത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഗുരുതരമായ ചില ചോദ്യങ്ങളാണ് ഉയർത്തുന്നത്. സുബേഹ പോലീസ് സ്റ്റേഷൻ പരിധിയിലെ രാജ്വപൂർ തൽവാര ഗ്രാമത്തിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. മരണപ്പെട്ട ശിവശങ്കർ ഗൗതം (55) എന്നയാൾ ക്ഷയരോഗ ബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് കുടുംബാംഗങ്ങൾ അദ്ദേഹത്തെ ഹൈദർഗഡിലെ സിഎച്ച്സിയിലേക്ക് കൊണ്ടുപോയി. ഹൈദർഗഡ് സിഎച്ച്‌സിയിലെ ഡോക്ടർമാർ ചികിത്സ നൽകിയെങ്കിലും നിർഭാഗ്യവശാൽ രക്ഷിക്കാനായില്ല.
advertisement
Summary: Enquiry into the incident where elderly woman died midway to the hospital when ambulance was not made available
മലയാളം വാർത്തകൾ/ വാർത്ത/India/
Uttar Pradesh | ആംബുലൻസ് ലഭിച്ചില്ല; ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ; വയോധികയുടെ ദാരുണാന്ത്യത്തിൽ അന്വേഷണം
Next Article
advertisement
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ ജോര്‍ജ്
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ ജോര്‍ജ്
  • 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കരുതെന്ന് മന്ത്രി.

  • കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനത്ത് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും.

  • Coldrif സിറപ്പിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് കേരളത്തില്‍ വില്‍പന നിര്‍ത്തിയെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്.

View All
advertisement