'ആർത്തവ അവധി വേണ്ട, സ്ത്രീ സമത്വത്തിന് തിരിച്ചടിയായേക്കും': സ്മൃതി ഇറാനിയ്ക്ക് പിന്തുണയുമായി സംരംഭക
- Published by:user_57
- news18-malayalam
Last Updated:
ആർത്തവം ഒരു വൈകല്യമല്ലെന്നും അത് സ്ത്രീകളോടുള്ള വിവേചനങ്ങൾക്ക് വഴിവെക്കുമെന്നും സ്മൃതി ഇറാനി ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു
ശമ്പളത്തോട് കൂടിയുള്ള ആർത്തവ അവധി സ്ത്രീകൾക്ക് ആവശ്യമില്ലെന്ന കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ (Smriti Irani) നിലപാടിനെ അനുകൂലിച്ച് ബ്യൂട്ടി ബ്രാൻഡായ മാമ എർത്തിന്റെ സഹ സ്ഥാപക ഗസൽ അലഗ് രംഗത്ത്. ആർത്തവം ഒരു വൈകല്യമല്ലെന്നും അത് സ്ത്രീകളോടുള്ള വിവേചനങ്ങൾക്ക് വഴിവെക്കുമെന്നും സ്മൃതി ഇറാനി ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു.
ഇതിന് സമാനമായ വാദവുമായാണ് ഗസൽ അലഗും രംഗത്തെത്തിയിരിക്കുന്നത്. "തുല്യ അവസരങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നാം നൂറ്റാണ്ടുകളായി പോരാടുകയാണ്, ഇപ്പോൾ ആർത്തവ അവധിയ്ക്ക് വേണ്ടി പോരാടുന്നത് നമ്മൾ കഠിനാധ്വാനം ചെയ്ത് നേടിയ സമത്വത്തിന് തിരിച്ചടിയായേക്കാമെന്നും ”അവർ എക്സിൽ കുറിച്ചു.
പകരം ആർത്തവ സമയത്ത് സ്ത്രീകളെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് നന്നായിരിക്കുമെന്നും ഗസൽ ചൂണ്ടിക്കാട്ടി.
ഗസലിന്റെ പോസ്റ്റിന് നിരവധി അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇത് പുരുഷന്മാരോടുള്ള ഒരു അനീതിയാണ് എന്ന് ചിലർ പറയുന്നു. "വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നത് നന്നായിരിക്കും, പ്രകൃതി സ്ത്രീയെയും പുരുഷനെയും ഒരുപോലെ അല്ല സൃഷ്ടിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ യുക്തിപരമായ പരിഹാരങ്ങൾ ഉണ്ടാക്കുക " മറ്റൊരാൾ പറഞ്ഞു. എന്നാൽ സ്ത്രീകൾക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ അവസരം നൽകുന്നതിന് എതിരെയും ആളുകൾ രംഗത്ത് വന്നിട്ടുണ്ട്.
advertisement
We have fought for centuries for equal opportunities & women's rights and now, fighting for period leave might set back the hard-earned equality.
Imagine employers factoring in 12-24 fewer working days for female candidates.
A better solution? Supporting work from home for…
— Ghazal Alagh (@GhazalAlagh) December 14, 2023
advertisement
വനിതാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി എന്ന ആശയത്തിനെതിരെ ബുധനാഴ്ചയാണ് കേന്ദ്രമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ആർത്തവ ശുചിത്വ നയത്തെക്കുറിച്ച് രാഷ്ട്രീയ ജനതാദള്‍ എം.പി. മനോജ് കുമാര്‍ ഝാ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്മൃതി ഇറാനി.
“ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ ആർത്തവവും ആർത്തവചക്രവും ഒരു വൈകല്യമല്ല, അത് ഒരു സ്ത്രീയിൽ സംഭവിക്കുന്ന സ്വാഭാവികമായ കാര്യം മാത്രമാണ്. ആർത്തവം ഇല്ലാത്ത ഒരാൾക്ക് ആർത്തവത്തെക്കുറിച്ച് പ്രത്യേക കാഴ്ചപ്പാട് ഉണ്ടാകാം. എന്നാൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ഇത്തരം വിഷയങ്ങൾ ഞങ്ങൾ മുന്നോട്ടു വയ്ക്കില്ല " എന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
advertisement
Summary: Entrepreneur Ghazal Alagh in support of Smriti Irani against period leave for women. She put up a post on X (formerly Twitter) regarding the same
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2023 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ആർത്തവ അവധി വേണ്ട, സ്ത്രീ സമത്വത്തിന് തിരിച്ചടിയായേക്കും': സ്മൃതി ഇറാനിയ്ക്ക് പിന്തുണയുമായി സംരംഭക