advertisement

'കൈയ്യിൽ മൊബൈലുള്ളവരെല്ലാം മാധ്യമം!' നീതിപൂർവമായ വിചാരണയ്ക്ക് സോഷ്യൽ മീഡിയ വെല്ലുവിളി; സുപ്രീം കോടതി

Last Updated:

അപകടസ്ഥലങ്ങളിൽ പോലും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമ്മിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി

News18
News18
ന്യൂഡൽഹി: സോഷ്യൽ മീഡിയാ വിചാരണകളും വ്യാജ മാധ്യമപ്രവർത്തനവും നീതിപൂർവമായ വിചാരണയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഇന്ന് മൊബൈൽ ഫോൺ കൈയ്യിലുള്ള ഓരോ വ്യക്തിയും മാധ്യമമായി മാറുന്ന പ്രവണത കുറ്റാരോപിതരുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി. പലപ്പോഴും അപകടസ്ഥലങ്ങളിൽ പോലും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമ്മിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്നും ഇത് ഡിജിറ്റൽ അറസ്റ്റിന് സമാനമായ സാഹചര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അറസ്റ്റിലാകുന്ന പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുന്നത് ജനങ്ങൾക്കിടയിൽ മുൻവിധി ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. ഇത് പിന്നീട് തെളിവുകളുടെ അഭാവത്തിൽ കുറ്റാരോപിതർ വിട്ടയക്കപ്പെടുമ്പോൾ ജുഡീഷ്യറിക്കെതിരെ ജനങ്ങൾ തിരിയുന്ന സാഹചര്യം സൃഷ്ടിക്കുന്നു. നഗരങ്ങളിലും പട്ടണങ്ങളിലും മാധ്യമപ്രവർത്തകർ എന്ന വ്യാജേന വാഹനങ്ങളിൽ ബോർഡുകൾ വെച്ച് ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവർ വർദ്ധിച്ചുവരുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
പരമ്പരാഗത മാധ്യമങ്ങൾ ഒരു പരിധിവരെ നിയന്ത്രണം പാലിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ നിയന്ത്രണാതീതമാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ബ്ലാക്ക് മെയിലിംഗ് നടത്തുന്ന ടാബ്ലോയിഡുകൾ സജീവമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു.
advertisement
പോലീസിന്റെ മാധ്യമ ഇടപെടലുകൾക്കും ബ്രീഫിംഗുകൾക്കും കൃത്യമായ മാനദണ്ഡങ്ങൾ (SOP) പുറപ്പെടുവിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കോടതി മൂന്ന് മാസം സമയം നൽകിയിട്ടുണ്ട്. അന്വേഷണത്തിലെ സുതാര്യതയും പ്രതിയുടെ നീതിപൂർവമായ വിചാരണയ്ക്കുള്ള അവകാശവും തുല്യമായി സംരക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ഏപ്രിലിൽ പോലീസ് എസ്.ഒ.പി നടപ്പിലാക്കിയ ശേഷം ഈ വിഷയത്തിൽ കൂടുതൽ സമഗ്രമായ വാദം കേൾക്കാനായി ഹർജി പിൻവലിച്ച് പുതിയത് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'കൈയ്യിൽ മൊബൈലുള്ളവരെല്ലാം മാധ്യമം!' നീതിപൂർവമായ വിചാരണയ്ക്ക് സോഷ്യൽ മീഡിയ വെല്ലുവിളി; സുപ്രീം കോടതി
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement