advertisement

കൊച്ചിയിൽ വൈകിട്ട് നടക്കാനിറങ്ങിയ സിനിമാ നടിയെ കടന്നുപിടിച്ച ഐടി മാനേജർ പിടിയിൽ

Last Updated:

കലൂർ സ്റ്റേഡിയത്തിന് സമീപത്ത് വച്ചാണ് സംഭവം നടക്കുന്നത്. വൈകുന്നേരം നടി നടക്കാനിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.

News18
News18
എറണാകുളം: സിനിമാനടിയെ ശല്യം ചെയ്യുകയും കടന്നുപിടിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കതൃക്കടവ് സ്വദേശിയായ വിപിൻ റോയിയാണ് അറസ്റ്റിലായത്. കലൂർ സ്റ്റേഡിയത്തിന് സമീപത്ത് വച്ചാണ് സംഭവം നടക്കുന്നത്. വൈകുന്നേരം നടി നടക്കാനിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്.
സ്റ്റേ‍ഡിയത്തിന്റെ പരിസരത്ത് എത്തിയ യുവാവ് നടിയെ തടഞ്ഞുനിർത്തുകയും കടന്നുപിടിക്കുകയുമായിരുന്നു. നടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ വൈകിട്ട് നടക്കാനിറങ്ങിയ സിനിമാ നടിയെ കടന്നുപിടിച്ച ഐടി മാനേജർ പിടിയിൽ
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement