News 18 Mega Exit Poll 2024: മോദിക്ക് മൂന്നാമൂഴമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം; NDAക്ക് 370 വരെ സീറ്റുകൾ; ഇൻഡി സഖ്യം 140 വരെ
- Published by:Rajesh V
- news18-malayalam
Last Updated:
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ വിജയമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഇൻഡി സഖ്യം വൻവിജയം നേടുമ്പോഴും ഇവിടങ്ങളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നും ഫലം വ്യക്തമാക്കുന്നു
ന്യൂഡൽഹി: മികച്ച ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ ഫലം. ബിജെപി 305 മുതൽ 315 വരെ സീറ്റുകളും കോൺഗ്രസ് 62 മുതല്‍ 72 വരെ സീറ്റുകളും നേടുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. എൻഡിഎ 355 മുതൽ 370 വരെ സീറ്റുകളും പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യം 125 മുതൽ 140വരെ സീറ്റുകളും മറ്റുള്ളവർ 42 മുതല്‍ 52 വരെ സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ വിജയമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഇൻഡി സഖ്യം വൻവിജയം നേടുമ്പോഴും ഇവിടങ്ങളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകുമെന്നും ഫലം വ്യക്തമാക്കുന്നു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ന്യൂസ് 18- പോള്‍ഹബ്ബ് എക്സിറ്റ് പോൾ 2024 ഫലം. യുഡിഎഫ് 15 മുതൽ 18വരെ സീറ്റുകൾ നേടുമെന്നും എൽഡിഎഫ് 2 മുതൽ 5 വരെ സീറ്റുകൾ നേടും. ബിജെപി 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
advertisement
തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും സിപിഎമ്മും ഉള്‍പ്പെടുന്ന ഇൻഡി സഖ്യം ആകെയുള്ള 39 സീറ്റിൽ 36 മുതല്‍ 39 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം. എൻഡിഎ സഖ്യം 1 മുതൽ 3 സീറ്റുകൾ വരെ നേടാമെന്നും എഐഡിഎംകെ സഖ്യം 2 സീറ്റുവരെ നേടാമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.
കർണാടകത്തിൽ ആകെയുള്ള 28 സീറ്റുകളിൽ ബിജെപി 23 മുതൽ 26 സീറ്റുകൾ വരെ നേടാമെന്ന് ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ. സംസ്ഥാനത്തെ ഭരണകക്ഷി പാർട്ടിയായ കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യം 3 മുതൽ 7 വരെ സീറ്റുകളിൽ വിജയിക്കാമെന്നും ന്യൂസ് 18 പോൾ ഹബ്ബ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ഏപ്രിൽ 26നും മെയ് 7നുമായി രണ്ട് ഘട്ടങ്ങളിലായാണ് കർണാടകയിൽ വോട്ടെടുപ്പ് നടന്നത്.
advertisement
മറ്റു സംസ്ഥാനങ്ങളിലെ പ്രവചനം
ജാർഖണ്ഡിലെ 14 സീറ്റുകളില്‍ എൻഡിഎ 9-12, ഇൻഡി സഖ്യം 2-5
ബിഹാറിലെ 40 സീറ്റുകളിൽ എൻഡിഎ 31-34, ഇൻഡി സഖ്യം 6-9
ഛത്തീസ്ഗഡിലെ 11 സീറ്റുകളിൽ എൻഡിഎ 9-11, കോൺഗ്രസ് 0-2
മധ്യപ്രദേശിലെ 29 സീറ്റുകളിൽ ബിജെപി 26-29, ഇൻഡി സഖ്യം 0-3
ബംഗാളിലെ 42 സീറ്റുകളിൽ ടിഎംസി 18-21, ബിജെപി 21-24
മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ എൻഡിഎ 32-35, ഇൻഡി സഖ്യം 15-18
ആന്ധ്രാപ്രദേശിലെ 25 സീറ്റുകളിൽ എൻഡിഎ 19-22, വൈഎസ്ആർസിപി 5-8
advertisement
ഡൽഹിയിലെ 7 സീറ്റുകളിൽ ബിജെപി 5-7, ഇൻഡി സഖ്യം 0-2
ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ എൻഡിഎ 68-71, ഇൻഡി സഖ്യം 9-12
ഗുജറാത്തിലെ 26 സീറ്റുകളും ബിജെപിക്ക്
തെലങ്കാനയിലെ 17 സീറ്റുകളില്‍ ബിആർഎസ് 2-5, ബിജെപി 7-10, കോണ്‍ഗ്രസ് 5-8, മറ്റുള്ളവർ 0-1
രാജസ്ഥാനിലെ 25 സീറ്റുകളില്‍ എൻഡിഎ 18-23, ഇൻഡി സഖ്യം 2-7
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 01, 2024 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
News 18 Mega Exit Poll 2024: മോദിക്ക് മൂന്നാമൂഴമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ ഫലം; NDAക്ക് 370 വരെ സീറ്റുകൾ; ഇൻഡി സഖ്യം 140 വരെ