ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി എംപി ലണ്ടനില്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്ത്. ലണ്ടനില്‍ നടന്ന ‘ഐഡിയാസ് ഫോര്‍ ഇന്ത്യ’ കോണ്‍ഫറന്‍സില്‍ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
‘ഇന്ത്യന്‍ ഫോറീന്‍ സര്‍വീസ്’ മാറിയെന്നും, അവര്‍ അഹങ്കാരികളായെന്നും നിരവധി യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കോണ്‍ഫറന്‍സില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
“യൂറോപ്പില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് പൂര്‍ണമായി മാറിയെന്നും, അവര്‍ ഒന്നും കേള്‍ക്കുന്നില്ലെന്നും യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് അഹങ്കാരികളായി. എന്ത് ഉത്തരവുകളാണ് അവര്‍ക്ക് ലഭിക്കുന്നത്. അത് മാത്രമാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. മറ്റു സംഭാഷണങ്ങള്‍ നടക്കുന്നില്ലെന്നും യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു”-രാഹുല്‍ ഗാന്ധി പറഞ്ഞു.
Yes, the Indian Foreign Service has changed.
Yes, they follow the orders of the Government.
Yes, they counter the arguments of others.
No, its not called Arrogance.
It is called Confidence.
And it is called defending National Interest. pic.twitter.com/eYynoKZDoW
— Dr. S. Jaishankar (@DrSJaishankar) May 21, 2022
ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് തെറ്റാണെന്നും, അത്തരത്തില്‍ ചെയ്യാന്‍ പാടില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഇതിന് മറുപടിയുമായാണ് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.
Also Read- 'ഞങ്ങൾക്ക് എന്നും ജനങ്ങളാണ് ആദ്യം'; ഇന്ധനവില കുറിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി
മോദി സര്‍ക്കാരിന് കീഴില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്നത് ധാര്‍ഷ്ട്യമല്ല, ആത്മവിശ്വാസമാണെന്ന് ജയശങ്കർ പ്രതികരിച്ചു. സര്‍വീസില്‍ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും, സര്‍ക്കാര്‍ ഉത്തരവുകള്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ പാലിക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു. യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ ആഗ്രഹിക്കുന്നതുപോലെ, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അവരെ കണ്ണടച്ച് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ സർവീസ് ഉദ്യോഗസ്ഥർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതിലൂടെ ദേശീയ താൽപ്പര്യം സംരക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Also Read- കേന്ദ്രം എക്സൈസ് തീരുവ കുറച്ചു; പെട്രോൾ, ഡീസൽ, പാചകവാതക വില കുറയും
“അതെ, ഇന്ത്യൻ ഫോറിൻ സർവീസ് മാറിയിരിക്കുന്നു. അതെ, അവർ സർക്കാർ ഉത്തരവുകൾ പാലിക്കുന്നു. അതെ, അവർ മറ്റുള്ളവരുടെ വാദങ്ങളെ എതിർക്കുന്നു. അത് അഹങ്കാരമല്ല. അതിനെ ആത്മവിശ്വാസം എന്ന് വിളിക്കണം. അതിനെ ദേശീയ താൽപ്പര്യം സംരക്ഷിക്കുക എന്ന് വിളിക്കുന്നു, ”രാഹുൽ ഗാന്ധിയുടെ അഭിപ്രായങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ട് എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ നിലപാടില്‍ പാശ്ചാത്യ രാജ്യങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെയും, അമേരിക്കയുടെയും സമ്മര്‍ദ്ദനങ്ങള്‍ വകവയ്ക്കാതെ റഷ്യയുമായുള്ള ബന്ധങ്ങള്‍ ഇന്ത്യ തുടര്‍ന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും തുടര്‍ന്നു.
യുഎന്നില്‍ റഷ്യക്കെതിരെ വോട്ട് ചെയ്യാതെ, പകരം, ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് പലതവണ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഗ്യാസ് ഇറക്കുമതി ചെയ്യുന്നത് തുടരുമ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തണമെന്നായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rahul gandhi, S jaishankar