ഇന്ത്യയുടെ 'വാങ്ങല്‍ നയം' ആഗോള പണപ്പെരുപ്പത്തിൽ സ്വാധീനം ചെലുത്തി: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
'How a billion people see the world' എന്ന പേരില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം അദ്ദേഹം വ്യക്തമാക്കിയത്
റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിനിടയിലും ആഗോള ഇന്ധന-വാതക വിപണി അതേപടി നിലനിര്‍ത്തുന്നതില്‍ ഇന്ത്യ സുപ്രധാന സ്വാധീനം ചെലുത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ തന്ത്രപരമായ വാങ്ങല്‍ നയം ആഗോള പണപ്പെരുപ്പനിരക്കിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യ ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘How a billion people see the world’ എന്ന പേരില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം അദ്ദേഹം വ്യക്തമാക്കിയത്.
” ഞങ്ങളുടെ ‘വാങ്ങല്‍ നയ’ത്തിലൂടെ ഒരുപരിധിവരെ ആഗോള ഇന്ധന-വാതക വിപണി അതേപടി നിലനിര്‍ത്താന്‍ കഴിഞ്ഞു. അതിലൂടെ ആഗോള പണപ്പെരുപ്പ നിരക്കിനെയും സ്വാധീനിക്കാനായി. ഒരു നന്ദി വാക്ക് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” എന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ ഇന്ധന വാങ്ങല്‍ നയം ആഗോള ഇന്ധനവിലയിലെ കുതിച്ചുചാട്ടത്തെ തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ യൂറോപ്പുമായി കടുത്ത മത്സരം നടക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
സിഎന്‍ജി വിപണിയെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ആഗോള എല്‍എന്‍ജി വിപണിയ്ക്ക് ഏഷ്യ വരെ നീളുന്ന വിതരണ ശൃംഖലയുണ്ട്. എന്നാല്‍ അവയെ യൂറോപ്പിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെപ്പറ്റിയും അദ്ദേഹം മനസ്സ് തുറന്നു. അടിസ്ഥാന ആശയങ്ങളും താല്‍പ്പര്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്കാണ് തങ്ങള്‍ ഊന്നല്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. തത്വങ്ങള്‍ക്ക് മേല്‍ ദേശീയ താല്‍പ്പര്യം സ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ് ജയശങ്കറിന്റെ അഞ്ച് ദിവസത്തെ യുകെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഈ ചര്‍ച്ച നടന്നത്. റോയല്‍ ഓവര്‍സീസ് ലീഗ് ക്ലബില്‍ വെച്ച് നടന്ന സംഭാഷണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകനായ ലയണല്‍ ബാര്‍ബര്‍ ആണ് ചര്‍ച്ചയ്ക്ക് അധ്യക്ഷത വഹിച്ചത്. ജി-20, ബ്രിക്‌സ് തുടങ്ങിയ ആഗോള സംഘടനകളെ പരിഷ്‌കരിക്കുന്നതില്‍ ഇന്ത്യ വളരെ പ്രധാന പ്രധാന പങ്ക് വഹിച്ചുവെന്നും അദ്ദേഹം ചര്‍ച്ചയ്ക്കിടെ പറഞ്ഞു. പരിണാമ-വിപ്ലവകര തന്ത്രങ്ങളുടെ മിശ്രിതമാണ് ഇന്ത്യയുടെ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എസ്. ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 16, 2023 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയുടെ 'വാങ്ങല്‍ നയം' ആഗോള പണപ്പെരുപ്പത്തിൽ സ്വാധീനം ചെലുത്തി: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍