Fake News Alert|പഞ്ചാബിലെ ഭട്ടിൻഡാ വിമാനത്താവളം പാക് ആക്രമണത്തിൽ തകർന്നോ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
വാർത്തയുടെ വാസ്തവമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഫാക്റ്റ് ചെക്ക് ടീം
പാകിസ്ഥാന്റെ ഡ്രോൺ ആക്രമണത്തിൽ പഞ്ചാബിലെ ഭട്ടിണ്ട വിമാനത്താവളം തകർന്നു എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്റെ വാസ്തവമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് ടീം. ഭട്ടിണ്ട വിമാനത്താവളം തകർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്നും വിമാനത്താവളം പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും നാശനഷ്ടങ്ങളൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
🚨 VIRAL CLAIM ABOUT BATHINDA ON SOCIAL MEDIA! 🚨
Posts are being artificially spread, claiming that the Bhatinda Airfield has been DESTROYED! #PIBFactCheck
❌ FAKE ALERT!
✅ The Bathinda Airfield is FULLY OPERATIONAL and there is NO DAMAGE WHATSOEVER.
Don't fall for… pic.twitter.com/ihjkvyRbtH
— PIB Fact Check (@PIBFactCheck) May 10, 2025
advertisement
ചില ചാനലുകൾ പ്രചരിപ്പിച്ചതുപോലെ ഡൽഹി-മുംബൈ റൂട്ടുകളിൽ വിമാന യാത്ര നിർത്തിവച്ചിട്ടില്ലെന്നും മറ്റൊരു പോസ്റ്റിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) അറിയിച്ചു. പ്രവർത്തനപരമായ കാരണങ്ങളാൽ 2025 മെയ് 9 മുതൽ മെയ് 1 വരെ വടക്ക്, പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങൾ അടച്ചിടുന്നതായി പ്രഖ്യാപിച്ചുകൊണ്ട് എഎഐയും ബന്ധപ്പെട്ട വ്യോമയാന അധികാരികളും എയർമാൻമാർക്ക് (NOTAMs) നോട്ടീസ് നൽകിയിട്ടുണ്ട്. അംബാല, അമൃത്‌സർ, ബതിന്‌ഡ, ബിക്കാനീർ, ചണ്ഡീഗഡ്, ഹിൻഡൺ, ജയ്‌സാൽമീർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കുളു മണാലി, ലേ, ലുധിയാന, പത്താൻകോട്ട്, പട്യാല, രാജ്‌കോട്ട്, ഷിംല, ശ്രീനഗർ തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിടുന്നതിൽ ചിലത്.
advertisement
പിഐബി പൊളിച്ച ചില വ്യാജ വാർത്തകൾ
നഗ്രോട്ട വ്യോമതാവളത്തിൽ പാകിസ്ഥാൻ നടത്തിയ ആക്രമണം എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും ഇത് പഴയതും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് പിഐബി മറ്റൊരു എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഈ വീഡിയോ ആദ്യം 2024 ഒക്ടോബറിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണെന്ന് പിഐബി പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ യുദ്ധം രൂക്ഷമാകുമ്പോൾ ഇന്ത്യൻ സൈനികർ കരയുകയും പോസ്റ്റുകൾ ഉപേക്ഷിക്കുകയും ചെയ്തു എന്ന് പ്രചരിക്കുന്ന വിഡിയോയും വ്യാജമാണെന്ന് പിഐബി വ്യക്തമാക്കി. ഒരു സ്വകാര്യ പ്രതിരോധ പരിശീലന സ്ഥാപനത്തിലെ വിദ്യാർത്ഥികൾ ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷിക്കുന്നതാണിതെന്നും. വിജയകരമായ റിക്രൂട്ട്‌മെന്റ് പൂർത്തിയാക്കിയപ്പോൾ യുവാക്കൾ സന്തോഷത്താൽ വികാരഭരിതരായതാണ് വീഡിയോയിലുള്ളതെന്നും പിഐബി പറഞ്ഞു
advertisement
ഉധംപൂർ വ്യോമതാവളം പാകിസ്ഥാൻ തകർത്തതായി 'എ.ഐ.കെ ന്യൂസ്' ലൈവ് ടിവിയിൽ സംപ്രേഷണം ചെയ്ത വീഡിയോയും വ്യാജ മാണെന്നും രാജസ്ഥാനിലെ ഹനുമാൻഗഡിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്ത സംഭവത്തിന്റെ വീഡിയോയാണിതെന്നും ഇന്ത്യ-പാകിസ്ഥാൻ സാഹചര്യവുമായി ഇതിന് ബന്ധമില്ലെന്നും പി.ഐ.ബി എക്‌സിൽ വ്യക്തമാക്കി. ജയ്പൂർ വിമാനത്താവളത്തിൽ സ്ഫോടനങ്ങൾ കേട്ടുവെന്ന അവകാശവാദങ്ങളും ഒരു ഇന്ത്യൻ സൈനിക കേന്ദ്രം തകർന്നുവെന്ന സോഷ്യൽ മീഡിയ പോസ്റ്റും തെറ്റാണെന്നും പിഐബി പറഞ്ഞു.
നങ്കന സാഹിബ് ഗുരുദ്വാരയിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയെന്ന വീഡിയോ വ്യാജമാണെന്നും അത്തരം വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ജനങ്ങളോട് പിഐബി ആവശ്യപ്പെട്ടു.ഹിമാലയൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മൂന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നുവീണുവെന്ന് പാകിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണെന്നും ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രം 2016 ൽ രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ ഒരു മിഗ് -27 യുദ്ധവിമാനം തകർന്നുവീണതാണെന്നും പിഐബി ഫാക്ട് ചെക്ക് ടീം. മെയ് 9 ന്, മുസാഫറാബാദിൽ ഇന്ത്യൻ വ്യോമസേനയുടെ (IAF) ഒരു Su-30MKI ജെറ്റ് വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ വ്യാജ വാർത്തയും PIB പൊളിച്ചു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ നടത്തിയ റോക്കറ്റാക്രമണം എന്നതരത്തിൽ പ്രചരിക്കുന്നവീഡിയോ ആർമ 3 എന്ന വീഡിയോ ഗെയിമിന്റേതാണെന്നും അത് 3 വർഷത്തിലേറെയായി ഓൺലൈനിലാണെന്നും പിഐബി വെളിപ്പെടുത്തി.
advertisement
പഞ്ചാബിലെ ജലന്ധറിൽ ഡ്രോൺ ആക്രമണം മൂലം കൃഷിയിടത്തിൽ തീപിടുത്തമുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയും ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിന് ചുറ്റും ഏകദേശം 10 സ്ഫോടനങ്ങൾ നടന്നതായി അൽ ജസീറ പോസ്റ്റ് ചെയ്ത വാർത്ത വ്യാജമാണെന്നും പിഐബി വ്യക്തമാക്കി. വാർത്തകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കാൻ പിഐബി ജനങ്ങളോട് ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
May 10, 2025 3:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Fake News Alert|പഞ്ചാബിലെ ഭട്ടിൻഡാ വിമാനത്താവളം പാക് ആക്രമണത്തിൽ തകർന്നോ?