HOME » NEWS » India » FARM LEADER RAKESH TIKAIT S CONVOY ATTACKED IN RAJASTHANS ALWAR

രാജസ്ഥാനില്‍ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്തിന്റെ അനുനായികളുടെ വാഹനത്തിന് നേരെ ആക്രമണം

രാകേഷ് ടിക്കായത്തിന്റെ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കര്‍ഷകര്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് ഗാസിപുര്‍ അതിര്‍ത്തി തടഞ്ഞു.

News18 Malayalam | news18-malayalam
Updated: April 2, 2021, 8:55 PM IST
രാജസ്ഥാനില്‍ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്തിന്റെ അനുനായികളുടെ വാഹനത്തിന് നേരെ ആക്രമണം
Rakesh Tikait
  • Share this:
ജയ്പുര്‍: ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവ് രാകേഷ് ടിക്കായത്തിന്റെ അനുനായികളുടെ വാഹനത്തിന് നേര ആക്രമണം. അല്‍വാറിലെ ഹര്‍സോറ ഗ്രാമത്തില്‍ നിന്ന് ബന്‍സൂരിലേക്കുള്ള യാത്രക്കിടയായിരുന്നു രാകേഷ് ടിക്കായത്തിന്റെ സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാറിന്റെ വിന്‍ഡോ തകര്‍ന്നു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ തതര്‍പുര്‍ ഗ്രാമത്തില്‍ വെച്ചായിരുന്നു അക്രമിക്കപ്പെട്ടത്.

ഹര്‍സോറയിലെ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം രാകേഷ് ടിക്കായത് ബന്‍സൂരിലേക്ക് പോവുകയായിരുന്നു. ആക്രമണം നടത്തിയത് ബിജെപി ഗുണ്ടകളാണെന്ന് ആരോപിച്ചുകൊണ്ട് രാകേഷ് ടിക്കായത് ആക്രമണത്തില്‍ തകര്‍ന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തി. 'രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ തതപുര്‍ ഗ്രാമത്തില്‍ വച്ച് ബിജെിപി ഗുണ്ടകള്‍ ആക്രമിച്ചു. ജനാധിപത്യത്തിന്റെ അന്ത്യം'എന്ന് ടിക്കായത് ട്വിറ്ററില്‍ കുറിച്ചു.

Also Read 'എല്‍ഡിഎഫും യുഡിഎഫും ലയിക്കട്ടെ; കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാം': നരേന്ദ്ര മോദി

രാകേഷ് ടിക്കായത്തിന്റെ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കര്‍ഷകര്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് ഗാസിപുര്‍ അതിര്‍ത്തി തടഞ്ഞു. ഡല്‍ഹി-ഗാസിയബാദ് റോഡും തടഞ്ഞു. എന്നാല്‍ കുറച്ചു സമയങ്ങള്‍ക്കു ശേഷം പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. നാലു മാസത്തിലേറൊയയി ഗാസിപുര്‍ അതിര്‍ത്തിയില്‍ സമരം നടത്തുകയാണ് കര്‍കര്‍.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദപരമായ കര്‍ഷകല നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് ആണ്. നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും എംഎസ്പിക്ക് നിയമപരമായ ഉറപ്പ് നില്‍കുകയും ചെയ്യണമെന്ന് ടിക്കായത് ആവശ്യപ്പെട്ടിരുന്നു.

Also Read 'തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഡനീക്കം പൊളിഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ജാള്യത': രമേശ് ചെന്നിത്തല

കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ മാത്രമല്ല മറ്റ് വിഭാഗങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'ഈ പോരാട്ടം കര്‍ഷകരുടെ മാത്രമല്ല ചെറുകിട വ്യാപാരികള്‍ക്കു കൂടിയുള്ളതാണ'' ഹരിയാനയിലെ കര്‍ണാലിലെ ഒരു കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് ടിക്കായത് പറഞ്ഞു. ഈ പ്രക്ഷോഭം വളരെക്കാലം തുടരും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒരുക്കങ്ങള്‍ ഞങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''ഞങ്ങളുടെ പ്രക്ഷോഭത്തെ പഞ്ചാബിന്റെയും ഹരിയാനയുടെയും ഭാഗങ്ങളിലായി വിഭജിച്ച് ഒരു സംസ്ഥാനത്ത് മാത്രമായി ഒതുക്കി സമരം തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു',സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

Also Read ഡല്‍ഹി കോവിഡിന്റെ നാലാം തരംഗത്തില്‍; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

അതേസമയം കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസില്‍ 85ഓളം കാര്‍ഷക സംഘടനകളെ സമീപിച്ചതായി സമിതി അറിയിച്ചു. അവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ ശ്രമിച്ചതായും സമിതി അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരി 12 ന് മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. കൂടാതെ ബന്ധപ്പെട്ടവരുമായി കൂടിയലോചിച്ച് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു.

ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് ജോഷി, അനില്‍ ഘാന്‍വത് എന്നിവരങ്ങുന്നതാണ് സമിതി. നാലംഗ സമിതിയെ ആയിരുന്നു ആദ്യം നിയോഗിച്ചിരുന്നെങ്കിലും സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് സ്വയം പിന്‍മാറുമകയായിരുന്നു. സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുകയും കാര്‍ഷിക നിയമങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആയിരുന്നു കോടതി നിര്‍ദേശം.
Published by: Jayesh Krishnan
First published: April 2, 2021, 8:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories