ഇന്റർഫേസ് /വാർത്ത /India / കർഷക സമരം | ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ

കർഷക സമരം | ചർച്ചക്ക് തയ്യാറെന്ന് കേന്ദ്രസർക്കാരിനോട് കർഷകർ

കർഷക സമരം

കർഷക സമരം

40 കർഷക സംഘടനകളുടെ നേതാക്കൾ കേന്ദ്രസർക്കാരിനെഴുതിയ കത്തിൽ വിവിധ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്

  • Share this:

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സമരം ഒരു മാസം പിന്നിടുമ്പോൾ വീണ്ടും ചർച്ചക്ക് തയ്യാറെന്ന് വ്യക്തമാക്കി കർഷക സംഘടനാ നേതാക്കൾ. കേന്ദ്ര സർക്കാരിന് നൽകിയ മറുപടയിൽ ചൊവ്വാഴ്ച രാവിലെ 11ന് ചർച്ചക്ക് തയ്യാറാണെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. 40 കർഷക സംഘടനകളുടെ നേതാക്കൾ കേന്ദ്രസർക്കാരിനെഴുതിയ കത്തിൽ വിവിധ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

കർഷകർ ഉന്നയിച്ച പ്രധാനപ്പെട്ട ആവശ്യങ്ങൾ ചുവടെ:

1. മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം

2. എല്ലാ കാർഷികോൽപ്പന്നങ്ങൾക്കും ദേശീയ കർഷക കമ്മീഷൻ നിർദ്ദേശിച്ച താങ്ങ് വില നിയമപരമായി ഉറപ്പാക്കണം

3. വൈക്കോൽ കത്തിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായുളള ശിക്ഷാനടപടികളിൽ നിന്ന് കർഷകരെ ഒഴിവാക്കണം

4.. കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി 'വൈദ്യുതി ഭേദഗതി ബിൽ 2020' ൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം

അതിനിടെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി, എൻ.ഡി.എ മുന്നണി വിട്ടു. 26 നകം കർഷക വിഷയം പരിഹരിച്ചില്ലെങ്കിൽ മുന്നണി വിടുന്നതിൽ തീരുമാനമെടുക്കുമെന്ന് ആർ.എൽ.പി മേധാവി ഹനുമൻ ബേനി വാൾ വ്യക്തമാക്കിയിരുന്നു. നേരത്തെ ശിരോമണി അകാലി ദൾ മുന്നണി വിട്ടിരുന്നു. പഞ്ചാബിലെ ബി.ജെ.പി. മുൻ എം.പി. ഹരീന്ദർ സിംഗ് ഖൽസ പാർട്ടിയിൽ നിന്നും രാജിവെച്ചു.

First published:

Tags: Delhi farmers, Farmer protest, Farmers, Farmers protest, Farmers Strike