Farmers Protest | ഡൽഹിയിൽ സമരം വിജയിച്ചു; പഞ്ചാബിൽ കർഷകർ ഇന്നലെ ട്രെയിൻ തടഞ്ഞു
- Published by:Naveen
- news18-malayalam
Last Updated:
വില്ലേജ് ഖേത് മസ്ദൂർ യൂണിയൻ സഞ്ജ മോർച്ചയുടെ നേതൃത്ത്വത്തിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ ഒമ്പതിടങ്ങളിലായാണ് ട്രെയിൻ തടഞ്ഞത്.
കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ കർഷകർ "വിജയം" കണ്ടതോടെ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിൽ നിന്ന് കർഷകർ മടങ്ങുന്ന കാഴ്ച്ചയാണ് കാണുന്നത്. എന്നാൽ ഇതിനിടെ വില്ലേജ് ഖേത് മസ്ദൂർ യൂണിയൻ സഞ്ജ മോർച്ചയുടെ പ്രതിഷേധം പഞ്ചാബിൽ തുടരുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ നാല് മണിക്കൂർ സംസ്ഥാനത്തെ ഒമ്പത് സ്ഥലങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. പഞ്ചാബിലെ ഏറ്റവും വലിയ കർഷക സംഘടനയായ ബികെയു ഉഗ്രഹന്റെ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
“നവംബർ 23 ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി നടത്തിയ കൂടിക്കാഴ്ച ഫലം കണ്ടില്ല. ഞങ്ങളുടെ കുടിശ്ശികയുള്ള വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുന്നില്ല. നീക്കം ചെയ്ത വൈദ്യുതി മീറ്ററുകൾ വീണ്ടും സ്ഥാപിച്ചിട്ടില്ല. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി ഒന്നും പറയാത്തതിനാൽ, ഞായറാഴ്ച നാല് മണിക്കൂർ ട്രെയിൻ തടയാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു,” പഞ്ചാബ് ഖേത് മസ്ദൂർ യൂണിയൻ ജനറൽ സെക്രട്ടറി ലച്മൺ സിംഗ് സെവേവാല പറഞ്ഞു.
കഴിഞ്ഞ ദിവസം 13 ജില്ലകളിലെ 101 ഗ്രാമങ്ങളിൽ തൊഴിലാളി യൂണിയനുകൾ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചിരുന്നു. “തൊഴിലാളികൾക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ, അവർക്ക് ബാങ്കുകളിൽ നിന്ന് എളുപ്പത്തിൽ വായ്പ ലഭിക്കുന്നില്ല, ഇത് കനത്ത പലിശ നിരക്ക് ഈടാക്കുന്ന മൈക്രോഫിനാൻസ് കമ്പനികളിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നു. നിരവധി തൊഴിലാളി കുടുംബങ്ങൾ കടക്കെണിയിൽ വലയുകയാണ്. മൈക്രോഫിനാൻസ് കമ്പനികളിൽ നിന്നെടുത്ത വായ്പകൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് തൃപ്തികരമായ മറുപടി മുഖ്യമന്ത്രി നൽകിയിട്ടില്ല" മസ്ദൂർ മുക്തി മോർച്ചയിൽ അംഗമായ ഭഗവന്ത് സമാവോ പറഞ്ഞു.
advertisement
മസ്ദൂർ യൂണിയനുകൾ ഡൽഹി അതിർത്തിയിലെ പ്രതിഷേധത്തിൽ സജീവമായി പങ്കെടുക്കുകയും പഞ്ചാബിലെ പക്കാ മോർച്ചകൾ പതിവായി സന്ദർശിക്കുകയും ചെയ്തിരുന്നു. കർഷകത്തൊഴിലാളികൾക്ക് പിന്തുണയുമായി ഞങ്ങളുടെ യൂണിയൻ നിലകൊള്ളുമെന്ന് ബികെയു-ഉഗ്രഹൻ സീനിയർ വൈസ് പ്രസിഡന്റ് ഷിംഗാര സിംഗ് മാൻ പറഞ്ഞു. ഡൽഹിയിലെ സമരത്തിൽ ഞങ്ങൾ ഒരുമിച്ച് നിന്നു. ഞങ്ങളുടെ അംഗങ്ങൾ ട്രെയിൻ തടയൽ സമരത്തിലും സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also read- Rahul Gandhi | 'ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുത്വവാദികളുടേതല്ല'; വിലക്കയറ്റത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
“ഞങ്ങൾ ഇപ്പോൾ ഡൽഹി മോർച്ചയിൽ നിന്ന് മോചിതരായതിനാൽ ഇനി പഞ്ചാബ് മുഖ്യമന്ത്രി ജാഗ്രത പാലിക്കണം. കോൺഗ്രസിന്റെ സമ്പൂർണ വായ്പ എഴുതിത്തള്ളൽ വാഗ്ദാനത്തിലാണ് ഞങ്ങൾ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങളിൽ മുഖ്യമന്ത്രി ഗൗരവമായി ഇടപെടേണ്ടതുണ്ട്, ”മാൻ കൂട്ടിച്ചേർത്തു.
advertisement
ഡിസംബർ 17ന് ചണ്ഡിഗഡിൽ 32 കർഷക യൂണിയനുകളുമായി ചന്നി കൂടിക്കാഴ്ച നടത്തും. ഞങ്ങളുടെ അംഗങ്ങൾ പഞ്ചാബിലേക്ക് മടങ്ങുന്നതിനാൽ ട്രെയിൻ തടയലിന് പിന്തുണ നൽകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ബികെയു ദകൗണ്ടയുടെ പ്രസിഡന്റ് ബൂട്ട സിംഗ് ബുർജ്ഗിൽ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ കാണുകയും സമ്പൂർണ വായ്പ എഴുതിത്തള്ളലിനെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2021 3:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Farmers Protest | ഡൽഹിയിൽ സമരം വിജയിച്ചു; പഞ്ചാബിൽ കർഷകർ ഇന്നലെ ട്രെയിൻ തടഞ്ഞു


