നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BSF ക്യാംപില്‍ തീപിടിത്തം; ടെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലയാളി സൈനികന്‍ മരിച്ചു

  BSF ക്യാംപില്‍ തീപിടിത്തം; ടെന്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലയാളി സൈനികന്‍ മരിച്ചു

  ടെന്റിന് തീപിടിക്കുകയും ടെന്റില്‍ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് വീഴുകയുമായിരുന്നു.

  • Share this:
   ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബിഎസ്എഫ്(BSF) ക്യാംപിലുണ്ടായ തീപിടിത്തത്തില്‍(Fire) മലയാളി സൈനികന്‍ മരിച്ചു. ഇടുക്കി ഇരട്ടയാര്‍ സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്. ടെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മരണപ്പെട്ടത്.

   കശ്മീര്‍ അതിര്‍ത്തിയിലെ ബാരമുള്ളാ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ടെന്റില്‍ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്. ഇതിനിടെ ഇദ്ദേഹം തങ്ങിയ ടെന്റിന് തീപിടിക്കുകയും ടെന്റില്‍ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു.

   തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തിച്ചുവെച്ച തീ ടെന്റിലേക്ക് പടര്‍ന്നതാകാം അപകട കാരണമെന്നാണ് കരുതുന്നത്.

   അനീഷിന്റെ മൃതദേഹം ഇന്നോ നാളെയോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും എന്നാണ് വിവരം. അവിടെ നിന്നും മൃതദേഹം സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടു വരും. അനീഷിന്റെ ഭാര്യ സിആര്‍പിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

   Also Read-Rename Akbar Road | ഡല്‍ഹിയിലെ അക്ബര്‍ റോഡിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണം; ആവശ്യവുമായി ബിജെപി

   Helicopter Crash | രക്ഷകരായി ഓടിയെത്തിയ നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് സൈന്യം

   കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് ആദരവുമായി കരസേന. നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. ഗ്രാമവാസികള്‍ക്ക് പുതപ്പുകള്‍, സോളാര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവ വിതരണം ചെയ്തു. അപകടവിവരം അറിയിച്ച രണ്ടു പേര്‍ക്ക് 5000 രൂപ വീതം നല്‍കി.

   ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകള്‍ക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്‌സിനെയും അയയ്ക്കും. ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയില്‍ നാട്ടുകാര്‍ക്ക് എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമന്‍ഡിങ് ഓഫീസര്‍ ലഫ്. ജനറല്‍ എ അരുണ്‍ അറിയിച്ചു.

   പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറി. തമിഴ്‌നാട് സര്‍ക്കാരിനും മുഖ്യമന്ത്രി എംകെ സ്റ്റാലിനും ലഫ്. ജനറല്‍ എ അരുണ്‍ നന്ദി അറിയിച്ചു. അതേസമയം നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഗ്രാമമാക്കണമെന്നും ഹെലികോപ്റ്റര്‍ തകര്‍ന്നു വീണിടത്ത് സ്മാരകം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവൈാസികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

   ''തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും മുന്നോട്ടുവന്നത് ഗ്രാമവാസികള്‍ ആണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്' ലഫ്. ജനറല്‍ എ അരുണ്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published: