ദീപാവലിക്ക് സ്കൂട്ടറിൽ കൊണ്ടുപോയ ഒണിയൻ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറു പേർക്ക് പരിക്ക്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സ്കൂട്ടർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
ദീപാവലി ആഘോഷത്തിനായി സ്കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് സ്കൂട്ടർ ഓടിച്ചിരുന്നയാൾക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ എലൂരു ജില്ലയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.17ഓടെയാണ് സംഭവം.
ദീപാവലി ആഘോഷത്തിനായി പ്രത്യേകം തയാറാക്കുന്ന ഒനിയൻ ബോംബ് എന്നറിയപ്പെടുന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ആറു പേർക്ക് പരിക്കേറ്റു.പടക്കങ്ങൾ കൊണ്ടുപോകുന്നതിനിടെ സ്കൂട്ടർ റോഡിലെ കുഴിയിൽ വീഴുകയും സ്കൂട്ടറിന് മുൻഭാഗത്ത് വച്ചിരുന്ന പടക്കങ്ങൾ താഴെ വീണ് പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്കൂട്ടറോടിച്ചിരുന്ന സുധാകർ എന്നയാളാണ് മരിച്ചത്. സ്കൂട്ടറിന് പിൻസീറ്റിലിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 6 പേരിൽ 2 പേരുടെ നിലഗുരുതരമാണ്. സ്കൂട്ടർ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു
സ്കൂട്ടറിൽ കൊണ്ടുപോയ ഒനിയൻ ദീപാവലി ബോംബുകൾക്ക് ഐഇഡി(mprovised explosive device)യുടെ അതേ സ്ഫോടന ശേഷിയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
November 01, 2024 8:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദീപാവലിക്ക് സ്കൂട്ടറിൽ കൊണ്ടുപോയ ഒണിയൻ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; ആറു പേർക്ക് പരിക്ക്