Sushant Singh Rajputന്റെ അഞ്ചു ബന്ധുക്കള്‍ റോഡപകടത്തില്‍ മരിച്ചു

Last Updated:

ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

സുശാന്ത് സിംഗ് രജ്പുത്ത്
സുശാന്ത് സിംഗ് രജ്പുത്ത്
പട്‌ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ (Sushant Singh Rajput) ബന്ധുക്കളായ അഞ്ച് പേർ (Five Relatives) വാഹനാപകടത്തിൽ (Accident) മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പത്തുപേരാണ് കാറിലുണ്ടായിരുന്നത്.
സുശാന്ത് സിംഗിന്റെ സഹോദരീഭര്‍ത്താവ് ഒ പി സിംഗിന്റെ ബന്ധു ലാല്‍ജീത് സിംഗാണ് മരിച്ചവരില്‍ ഒരാള്‍. ഒ പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭര്‍ത്താവാണ് ലാല്‍ജീത് സിംഗ്. ഗീത ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ലാല്‍ജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പട്നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറ് പേര്‍ മരിച്ചു.
advertisement
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലാല്‍ജിത് സിംഗിന്റെ മകളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്.
2020 ജൂൺ 14 നായിരുന്നു ആരാധകരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി സുശാന്ത് സിംഗ് രജ്പുത്ത് വിടപറഞ്ഞത്. മുംബൈ ബാന്ദ്രയിലുള്ള വസതിയിൽ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാർത്തകൾ. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
English Summary: At least six people, including five relatives of Sushant Singh Rajput, the late Bollywood actor, died in a brutal car accident on Tuesday morning in Bihar’s Lakhisarai. The Sumo Victa car carrying 10 people collided with a truck, leading to the death of six people on the spot and severe injuries to four others. The deceased were residents of the Jamui district of Bihar.
മലയാളം വാർത്തകൾ/ വാർത്ത/India/
Sushant Singh Rajputന്റെ അഞ്ചു ബന്ധുക്കള്‍ റോഡപകടത്തില്‍ മരിച്ചു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement