• HOME
  • »
  • NEWS
  • »
  • india
  • »
  • മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്​ജി അന്തരിച്ചു; പാവപ്പെട്ടവരെ സഹായിക്കാൻ മുന്നിൽനിന്ന വ്യക്തിത്വമെന്ന് പ്രധാനമന്ത്രി

മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്​ജി അന്തരിച്ചു; പാവപ്പെട്ടവരെ സഹായിക്കാൻ മുന്നിൽനിന്ന വ്യക്തിത്വമെന്ന് പ്രധാനമന്ത്രി

കോവിഡ്​ ബാധിതനായി ചികിത്സയിലായിരുന്ന പ്രമുഖ അഭിഭാഷകനും മുന്‍ അറ്റോണി ജനറലും പദ്​മ വിഭൂഷണ്‍ ജേതാവുമായ സോളി ജഹാംഗീര്‍ സൊറാബ്​ജി ഇന്നു രാവിലെയാണ് അന്തരിച്ചത്.

soli

soli

  • Share this:
    കോവിഡ് ബാധിച്ച് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ച മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, നിരവധി കേന്ദ്രമന്ത്രിമാർ എന്നിവരും സൊറാബ്ജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. "ശ്രീ സോളി സോറാബ്ജി ഒരു മികച്ച അഭിഭാഷകനും ബുദ്ധിജീവിയുമായിരുന്നു. പാവപ്പെട്ടവരെയും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെയും സഹായിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. ഇന്ത്യയുടെ അറ്റോർണി ജനറൽ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രവർത്തന കാലഘട്ടം എന്നെന്നും അനുസ്മരിക്കപ്പെടുന്നതാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു', പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.





    91 വയസുള്ള സൊറാബ്ജിയ്ക്കു സുപ്രീം കോടതി ആദരാഞ്ജലി അർപ്പിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച്, ഇന്നത്തെ കോടതി നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, “മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടുന്നവരെ സംബന്ധിച്ച് വളരെ ദുഃഖകരമായ വാർത്തയാണ് സോളിയുടെ നിര്യാണമെന്നും സൌമ്യമായ ആത്മാവിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു ” എന്നും വ്യക്തമാക്കി.

    കോവിഡ്​ ബാധിതനായി ചികിത്സയിലായിരുന്ന പ്രമുഖ അഭിഭാഷകനും മുന്‍ അറ്റോണി ജനറലും പദ്​മ വിഭൂഷണ്‍ ജേതാവുമായ സോളി ജഹാംഗീര്‍ സൊറാബ്​ജി ഇന്നു രാവിലെയാണ് അന്തരിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 91 വയസ്സായിരുന്നു.

    1930ല്‍ മുംബൈയില്‍ ജനിച്ച്‌​ 1953ല്‍ ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്​ടീസ്​ തുടങ്ങിയ അദ്ദേഹം 1971ല്‍ സുപ്രീം കോടതി സീനിയര്‍ കൗണ്‍സലായി. 1989- 90 വര്‍ഷങ്ങളിലും പിന്നീട്​ എന്‍.ഡി.എ ഭരണത്തില്‍ 1998-2004 ലും അറ്റോണി ജനറലായി. 1997ല്‍ യു.എന്‍ പ്രതിനിധിയായി നൈജീരിയയിലും സേവനം അനുഷ്​ഠിച്ചു. യു.എന്‍ മനുഷ്യാവകാശ സബ്​ കമീഷനിലും ന്യൂനപക്ഷ സംരക്ഷണ സബ്​ കമീഷനിലും ഹേഗ്​ ആസ്​ഥാനമായുള്ള യു.എന്‍ ലോക കോടതിയിലും സേവനം അനുഷ്​ഠിച്ചു. ഏഴു പതിറ്റാണ്ട്​ രാജ്യത്ത്​ നിയമ വൃത്തങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. 2002ല്‍ ഇന്ത്യന്‍ ഭരണഘടന പുനര്‍രചന കമീഷനിലും അംഗമായി.

    പത്ര സ്വാതന്ത്ര്യം, പ്രധാനമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും അമിതാധികാരം, സംസ്​ഥാനങ്ങളിലെ പൊലീസ്​ സേനയുടെ സര്‍വാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക വിധികള്‍ക്ക്​ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്​. നിയമവും പൊതുരംഗവുമായി ബന്ധപ്പെട്ട നിരവധി മാസ്​റ്റര്‍ പീസുകളുടെ കര്‍ത്താവാണ്​.
    Published by:Anuraj GR
    First published: