Harbhajan Singh | ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക് ; പഞ്ചാബില്‍ നിന്ന് ആം ആദ്മി ടിക്കറ്റില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഈ മാസം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ 5 പേരെ പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് വിജയിപ്പിക്കാനാകും.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് (Harbhajan Singh) രാജ്യസഭയിലേക്ക് (Rajyasabha). പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി (AAP) സ്ഥാനാര്‍ത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുക. ഈ മാസം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ 5 പേരെ പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് വിജയിപ്പിക്കാനാകും.
പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ രൂപീകരിച്ച സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയുടെ ചുമതല ഹര്‍ഭജന് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഹര്‍ഭജന്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഹര്‍ഭജന്‍റെ ബിജെപി പ്രവേശനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഹര്‍ഭജന്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.
ഇതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ നവജ്യോത് സിങ് സിദ്ദുവിനൊപ്പം നില്‍ക്കുന്ന ചിത്രം ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിരുന്നു. ഏറെ സാധ്യതകള്‍ ഉള്ള ചിത്രം എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. ഇതോടെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന പ്രചരണവും ശക്തമായിരുന്നു.
advertisement
തെരഞ്ഞെടുപ്പ് തോൽവി: അഞ്ചു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരും രാജിവെക്കണമെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ (Assembly Election 2022) കനത്ത തോല്‍വിക്ക് പിന്നാലെ കടുത്ത നടപടികളുമായി കോണ്‍ഗ്രസ് (Congress). തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ (Sonia Gandhi) ഗാന്ധി രാജി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
advertisement
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ളവര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടമാകും. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്. പിസിസി അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവരും പരാജയപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതിനായി ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടര്‍ച്ചയാണ് സോണിയ ഗാന്ധിയുടെ നീക്കം. അധ്യക്ഷയായി തുടരുന്നതിനും സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉടനടി തീരുമാനങ്ങള്‍ എടുക്കുന്നതിനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.
advertisement
അതേസമയം, കോൺഗ്രസിനുള്ളിൽ മാറ്റം വേണമെന്ന നിലപാടിൽ ജി 23 നേതാക്കൾ ഉറച്ചുനിൽക്കുകയാണ്. ബുധനാഴ്ച മുതിർന്ന നേതാവ് കപിൽ സിബൽ പാർട്ടിയിലെ വിമത നേതാക്കളെ അത്താഴ വിരുന്നിന് ക്ഷണിച്ചതായാണ് റിപ്പോർട്ട്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് ശേഷം, നേതൃത്വത്തിൽ മാറ്റം വേണമെന്ന ശക്തമാക്കാനാണ് ജി 23 നേതാക്കളുടെ നീക്കം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2022 5:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Harbhajan Singh | ഹര്‍ഭജന്‍ സിങ് രാജ്യസഭയിലേക്ക് ; പഞ്ചാബില്‍ നിന്ന് ആം ആദ്മി ടിക്കറ്റില്‍