പൊതുസേവനത്തിനു തിരശ്ശീല വീഴുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.
തന്റെ പൊതുസേവനത്തിന് തിരശീല വീണുവെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. 18 വർഷത്തെ പൊതുസേവനത്തിന് ഇന്ന് തിരശ്ശീല വീഴുന്നുവെന്നും അതിൽ 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിൽ സേവിക്കാനുള്ള പദവി ലഭിച്ചതിന് നന്ദി എന്നും പോസ്റ്റിൽ പറയുന്നു.
ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ 18 വർഷത്തെ പൊതുസേവനം അവസാനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ അത് അങ്ങനെയായി തീരുകയായിരുന്നുവെന്നും രാജീവ് പറഞ്ഞു. എന്നാല്‍ ഒരു ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകൻ എന്ന നിലയിൽ താൻ തുടരുമെന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാനിരിക്കെ പങ്കുവച്ച കുറിപ്പ് ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനെ തുടർന്ന് അദ്ദേഹം പിന്‍വലിക്കുകയായിരുന്നു.
ഇത്തവണ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖർ .യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനോട് തോറ്റിരുന്നു. ഡല്‍ഹിയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങാനിരിക്കെയാണ് രാജീവ് ചന്ദ്രശേഖരിന്റെം പ്രഖ്യാപനം .
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 09, 2024 7:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പൊതുസേവനത്തിനു തിരശ്ശീല വീഴുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു