കളിക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

Last Updated:

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ റോഡരികിൽ നിർത്തിയിട്ട കാർ കണ്ടത്. പിന്നാലെ അവർ കാറിൽ കയറുകയായിരുന്നു. കുട്ടികൾ കയറിയപ്പോൾ കാർ അബദ്ധത്തിൽ ലോക്കായി

News18
News18
ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കുടുങ്ങി നാലു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ റോഡരികിൽ നിർത്തിയിട്ട കാർ കണ്ടത്. പിന്നാലെ അവർ കാറിൽ കയറുകയായിരുന്നു. കുട്ടികൾ കയറിയപ്പോൾ കാർ അബദ്ധത്തിൽ ലോക്കായി.
ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് ഇവരെ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. മറ്റു രണ്ട് കുട്ടികൾ അവരുടെ സുഹൃത്തുക്കളാണ്. എല്ലാവരും രാവിലെ കളിക്കാനായി വീട്ടിൽ നിന്ന് പുറത്ത് പോയതായിരുന്നു.
കഴിഞ്ഞ മാസം തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലും സമാനസംഭവം ഉണ്ടായിരുന്നു. അന്ന് വിവാഹചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ നാലും അഞ്ചും വായസ് പ്രായമുള്ള കുട്ടികൾ കാറിനുള്ളിൽ കയറുകയും അബദ്ധത്തിൽ ഡോർ ലോക്കാവുകയും തുടർന്ന് രണ്ട് കുട്ടികളും മരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽ മൂന്ന് കുട്ടികൾ മുങ്ങി മരിക്കുകയം ചെയ്തിരുന്നു. ദേവരാജപുരത്ത് ഷാലിനി, അശ്വിൻ, ഗൗതമി എന്നിവരാണ് മരിച്ചത്.
advertisement
Summary: In a heart-wrenching tragedy, four children suffocated to death inside a locked car in Andhra Pradesh’s Vijayanagaram district on Sunday. The tragedy struck Dwarapudi village under Vijayanagaram Cantonment.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കളിക്കുന്നതിനിടെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement