തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്
- Published by:Nandu Krishnan
- news18-malayalam
Last Updated:
വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്
തിരുമല തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 6 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടയാണ് തിക്കും തിരക്കും ഉണ്ടായത്. വിഷ്ണു നിവാസ് ഭാഗത്ത് ഇന്ന് വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരിൽ മൂന്നപേർ സ്ത്രീകളാണ്. ഒരാളെ തിരിച്ചറിഞ്ഞു. സേലം സ്വദേശി മല്ലികയാണ് മരിച്ചവരിൽ ഒരാള്‍.
കൂപ്പൺ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകൾ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അപകടം ഉണ്ടാവുകയായിരുന്നു. തിരക്കിൽപ്പെട്ട് ആളുകൾ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂപ്പൺ വിതരണ കൗണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നാളുകൾ തള്ളി കയറിയതാണ് അപകടകാരണമായത്.
ജനുവരി പത്തിന് തിരുപ്പതിയിൽ നടക്കുന്ന വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകളാണ് തുറന്നിരുന്നത്.
സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു. പരിക്ക് പറ്റിയവര്‍ക്ക് ഉടൻ ചികിത്സ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശം നൽകി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
January 08, 2025 10:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്