കന്യാകുമാരിയിൽ പള്ളിപ്പെരുന്നാള്‍ അലങ്കാരത്തിനിടെ ഷോക്കേറ്റ് നാലുപേര്‍ മരിച്ചു

Last Updated:

അലങ്കാര ജോലികള്‍ക്കിടെ ഇരുമ്പ് ഗോവണി ഹൈടെന്‍ഷൻ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്

News18
News18
കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി ഇനയംപുത്തൻതുറൈയില്‍ നാലുപേര്‍ ഷോക്കേറ്റ് മരിച്ചു. പത്തുദിവസം നീണ്ടുനില്‍ക്കുന്ന പുത്തന്‍തുറൈയിലെ സെന്റ് ആന്റണീസ് പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അലങ്കാര ജോലികള്‍ക്കിടെയാണ് അപകടം. ഇരുമ്പ് ഗോവണി ഹൈടെന്‍ഷൻ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്.
ഗോവണിയിൽ നിന്ന് ജോലി ചെയ്തിരുന്ന വിജയന്‍ (52), ദസ്തസ് (35), ശോഭന്‍ (45), മതന്‍ ( 42) എന്നിവരാണ് മരിച്ചത്. മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ദൃക്സാക്ഷികൾ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗോവണി ഹൈടെൻഷൻ വയറിൽ തട്ടി നിലത്ത് തീപ്പൊരി വീഴുന്നതും നാലുപേരും ഒന്നിനു പുറകെ ഒന്നായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പുതുക്കടൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Summary: Four people were electrocuted to death during preparations for a 10-day church festival in Tamil Nadu's Kanyakumari district, police said on Saturday. The incident happened when the four people were busy decorating a chariot for the ninth day celebrations at Enayam Puthenthurai St Antony's Church.
മലയാളം വാർത്തകൾ/ വാർത്ത/India/
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാള്‍ അലങ്കാരത്തിനിടെ ഷോക്കേറ്റ് നാലുപേര്‍ മരിച്ചു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement