ശ്രീനഗർ : ഇന്ത്യയുടെ വ്യോമസേന വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി. ജമ്മു കശ്മീരിലെ ബുദ്ഗാമിന് സമീപമാണ് വിമാനം തകർന്നു വീണത്. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം. വ്യോമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്.
രാവിലെ 10.45ഓടെഗരേന്ദ് കലാൻ ഗ്രാമത്തിന് സമീപമുള്ള തുറസായ പ്രദേശത്താണ് വിമാനം തകർന്നു വീണത്. രണ്ടായി പിളർന്ന് താഴെ വീണ വിമാനം അഗ്നിക്കിരയാവുകയായിരുന്നു. ഇതിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്, എന്നാൽ മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം പാക് നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരത്താവളങ്ങളാണ് തകർക്കപ്പെട്ടത്. ഇതിന്റെ പേരിൽ അതിർത്തി മേഖലയിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാര്‍ ലംഖനം നടത്തി അക്രമം തുടരുകയാണ്. ജനവാസ മേഖകൾ ലക്ഷ്യമിട്ടാണ് മോർട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. അക്രമം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ പ്രത്യാക്രമണവും നടത്തുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.