advertisement

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു

Last Updated:

ശബരിമല തീർത്ഥാടകരുമായി പോയ ക്രൂയിസർ വാഹനം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബംഗളൂരു: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ നാല് തീർത്ഥാടകർ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം കോറ മേഖലയിലാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെ 4.40 ഓടെയാണ് അപകടം നടന്നത്. കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(6), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. ഏഴ് തീർത്ഥാടകർക്ക് പരിക്കേറ്റു.
ശബരിമല തീർത്ഥാടകരുമായി പോയ ക്രൂയിസർ വാഹനം നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ക്രൂയിസറിൽ 11 തീർത്ഥാടകർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി അഞ്ചിനാണ് ഇവർ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള ഭക്തരാണ് തീർത്ഥാടനം നടത്തിയത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സാക്ഷി രണ്ടാം തവണയാണ് ശബരിമല സന്ദർശിക്കുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement