Modi Govt | സർക്കാർ നിയമനങ്ങൾ മുതൽ ബജറ്റിന്റെ പൂർണ വിനിയോഗം വരെ; മോദി സർക്കാർ അടിയന്തര ശ്രദ്ധ നൽകുന്ന എട്ട് മേഖലകൾ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബജറ്റിന്റെ പൂർണ വിനിയോഗം ഉറപ്പാക്കുക, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയവയൊക്കെയായിരുന്നു മന്ത്രി സഭാ യോഗത്തിൽ പ്രധാനമന്ത്രി ഊന്നൽ നൽകിയ പ്രധാന കാര്യങ്ങൾ
ഒഴിഞ്ഞുകിടക്കുന്ന എല്ലാ കേന്ദ്രസർക്കാർ തസ്തികകളിലേക്കും നിയമനം നടത്തുക, വിവിധ സർക്കാർ മന്ത്രാലയങ്ങൾക്ക് അനുവദിച്ച ബജറ്റിന്റെ പൂർണ വിനിയോഗം ഉറപ്പാക്കുക, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയവയൊക്കെയായിരുന്നു മന്ത്രി സഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകിയ പ്രധാന കാര്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എല്ലാ സെക്രട്ടറിമാർക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. ന്യൂസ് 18 ഈ കത്ത് പരിശോധിച്ചതിൽ നിന്നും വ്യക്തമായ ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ പറയുന്നത്.
സർക്കാർ തസ്തികകളിലേക്കുള്ള നിയമനം
കേന്ദ്ര സർക്കാരിലുടനീളം ഒഴിവുള്ള തസ്തികകൾ നികത്തുന്ന കാര്യം ഉടൻ പരിഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള റിക്രൂട്ട്‌മെന്റിലൂടെ പ്രൊമോഷനുകളും റിട്ടയർമെന്റുകളും മൂലമുണ്ടായ ഒഴിവുകൾ നികത്താനാണ് നിർദേശം.
റിക്രൂട്ട്‌മെന്റ് പ്രക്രിയ കുറഞ്ഞ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിന് വിവിധ മന്ത്രാലയങ്ങൾ പേഴ്‌സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്‌മെന്റുമായി (DoPT) കൂടിയാലോചിച്ച് നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അതിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
advertisement
അടുത്ത 18 മാസത്തിനുള്ളിൽ കേന്ദ്ര സർക്കാരിലെ 10 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് ഈ വർഷം ജൂണിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ പാർലമെന്റിന് നൽകിയ കണക്കുകൾ പ്രകാരം, 2021 മാർച്ച് 1 വരെ കേന്ദ്ര സർക്കാരിൽ 40.35 ലക്ഷം അംഗീകൃത തസ്തികകളുണ്ട്. എന്നാൽ 30.55 ലക്ഷം ജീവനക്കാർ മാത്രമാണ് വിവിധ സർക്കാർ തസ്തികകളിലായി ജോലി ചെയ്യുന്നത്.
ബജറ്റിന്റെ പൂർണമായ വിനിയോഗം, സംഭരണം
വിവിധ മന്ത്രാലയങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ബജറ്റിന്റെ പൂർണമായ വിനിയോഗമാണ് യോഗത്തിൽ ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം. ഓരോ മന്ത്രാലയവും ഈ ബജറ്റിന്റെ വിനിയോഗം സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുകയും വേണം. എല്ലാ വർഷവും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ പുതുക്കിയ എസ്റ്റിമേറ്റ് ധനമന്ത്രാലയത്തിന് സമർപ്പിക്കുമ്പോൾ പല മന്ത്രാലയങ്ങൾക്കും ബജറ്റ് പൂർണമായും ഉപയോഗിക്കാൻ കഴിയാറില്ല. അതിനാലാണ് ഈ നിർദേശം ഉയർന്നു വന്നതെന്ന് സർക്കാർ വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു.
advertisement
ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 100 ശതമാനം ആക്കാനും ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എല്ലാ മാസവും അവലോകനം ചെയ്യാൻ സെക്രട്ടറിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം, ലൈഫ് പദ്ധതി
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടുകൾ സൂക്ഷ്മമായി പഠിച്ച് പരിഹാര നടപടികൾ ഉടൻ സ്വീകരിക്കണണെന്നും സർക്കാർ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കണണെന്നും യോഗത്തിൽ നിർദേശമുയർന്നു.
advertisement
മറ്റു മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും കൂടിയാലോചിച്ച് ലൈഫ് കാമ്പെയ്‌നുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി തയ്യാറാക്കാൻ നീതി ആയോഗിനും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. 2021 യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ (UNFCCC COP26) പ്രധാനമന്ത്രി മോദിയാണ് ലൈഫ് സ്റ്റൈൽ ഫോർ ദി എൻവയോൺമെന്റ് (Lifestyle for the Environment) അഥവാ ലൈഫ് പദ്ധതി ആരംഭിച്ചത്. ഭൂമിക്ക് ദോഷം ചെയ്യാത്തതും ഇണങ്ങി ചേരുന്നതുമായ ഒരു ജീവിത ശൈലി സ്വീകരിക്കാണ് പദ്ധതി നിർദേശിക്കുന്നത്. പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലി സ്വീകരിക്കാൻ ലോകമെമ്പാടുമുള്ള വ്യക്തികളെയും കമ്മ്യൂണിറ്റികളെയും സംഘടനകളെയും ഈ പദ്ധതി പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 20, 2022 7:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Modi Govt | സർക്കാർ നിയമനങ്ങൾ മുതൽ ബജറ്റിന്റെ പൂർണ വിനിയോഗം വരെ; മോദി സർക്കാർ അടിയന്തര ശ്രദ്ധ നൽകുന്ന എട്ട് മേഖലകൾ


