സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണ്; ഗാന്ധിജിയെ കൊന്ന ഗോഡ്സെ: കമൽ ഹാസൻ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്.. അയാളുടെ പേര് നാഥുറാം ഗോഡ്സെ

news18
Updated: May 13, 2019, 10:18 AM IST
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണ്; ഗാന്ധിജിയെ കൊന്ന ഗോഡ്സെ: കമൽ ഹാസൻ
കമൽ ഹാസൻ
  • News18
  • Last Updated: May 13, 2019, 10:18 AM IST
  • Share this:
ചെന്നൈ : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെ ആണെന്ന് കമൽ ഹാസൻ. ഈ ഞായറാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസന്റെ ഈ പരാമർശം. വലതു പക്ഷ രാഷ്ട്രീയ പ്രവർത്തകരുമായി ഒരു തുറന്ന പോരിന് തന്നെയാകും കമൽ ഹാസന്റെ ഈ പ്രസ്താവന വഴിവയ്ക്കുക.

Also Read-കശ്മീരിൽ 3 വയസുകാരി ബലാത്സംഗത്തിനിരയായി: കുറ്റവാളിക്ക് മരണ ശിക്ഷ ആവശ്യപ്പെട്ട് അമ്മ; പ്രതിഷേധം ശക്തം

മുസ്ലീം ഭൂരിപക്ഷമേഖലയാണ് അരവാകുറിച്ചി. എന്നാൽ ഇവിടത്തെ വോട്ടർമാരെ ലക്ഷ്യമിട്ടല്ല തന്റെ വാക്കുകൾ എന്ന് വ്യക്തമാക്കികൊണ്ടായിരുന്നു കമൽ ഹാസന്റെ പ്രസ്താവന. 'ഇവിടെ നിരവധി മുസ്ലിംകൾ ഉള്ളതുകൊണ്ടല്ല ഞാനിത് പറയുന്നത്.. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് ഞാനിക്കാര്യം പറയുന്നത്.. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്.. അയാളുടെ പേര് നാഥുറാം ഗോഡ്സെ' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

Also Read-നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ അമ്മ അറസ്റ്റിൽ

നേരത്തെ മറ്റൊരു തെരഞ്ഞെടുപ്പ് റാലിയിൽ തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കെതിരെ കമൽ ഹാസൻ രംഗത്തെത്തിയിരുന്നു. ഭരണപാർട്ടിയായ എഐഎഡിഎംകെയ്ക്കും പ്രതിപക്ഷമായ ഡിഎംകെയ്ക്കുമെതിരെ ഒരു രാഷ്ട്രീയ വിപ്ലത്തിന്റെ വക്കിലാണ് തമിഴ്നാട് എന്നായിരുന്നു വിമർശനം. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു.. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ ഈ ദ്രവീഡിയൻ പാർട്ടികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

First published: May 13, 2019, 10:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading