നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ അമ്മ അറസ്റ്റിൽ

Last Updated:

നാല് കുട്ടികളുടെ അമ്മയായ തനിക്ക് ഇനി ഒരു കുഞ്ഞു കൂടി വേണ്ട എന്നതും ചോരക്കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായി സോനൽ പറയുന്നു

സൂററ്റ് : നവജാതശിശുവിനെ കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ് അമ്മ അറസ്റ്റിൽ. മാതൃദിനത്തിലാണ് ചോരക്കുഞ്ഞിനെ കൊന്ന കുറ്റത്തിന് സൂററ്റിലെ വറച്ഛ സ്വദേശിനി സോനൽ റാത്തോഡ് (40) പിടിയിലായാത്. ഇക്കഴിഞ്ഞ മാർച്ച് 14 നാണ് പട്ടേൽ നഗറിലെ ഒരു ചവറ്റുകുട്ടയിൽ നവജാത പെൺശിശുവിന്റെ മൃതശരീരം കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ ജനനത്തോടെ മരിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാണ് പൊലീസ് സംശയിച്ചത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കേറ്റ പരിക്കേറ്റാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് വലിച്ചെറിഞ്ഞതെന്നും അപ്പോഴാകാം തലയ്ക്ക് പരിക്കേറ്റതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതിനിടെയാകാം കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമാണ് കൊലപാതകത്തിനും നവജാതശിശുവിനെ ഉപേക്ഷിച്ച കുറ്റവും ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കുഞ്ഞിന്റെ മൃതദേഹം ആദ്യമായി കണ്ട പ്രദേശവാസിയായ ഭഗീരഥ്സിംഗ് എന്നയാളാണ് പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത്. പൊലീസിനെ സംഭവം അറിയിച്ചതും ഇയാളായിരുന്നു. സംഭവത്തിൽ കുറ്റക്കാരെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സമീപസമയത്തായി ഗർഭിണികളായ ആരെയെങ്കിലും പരിസരത്ത് കണ്ടോയെന്നായിരുന്നു അന്വേഷണം. അങ്ങനെ നടത്തിയ തെരച്ചിലിലാണ് അന്വേഷണം സോനലിലെത്തിയത്. അവർ ഗർഭിണിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അല്ലെന്നും സമീപവാസികൾ മൊഴി നൽകി. ഇത് കണക്കിലെടുത്ത് പൊലീസ് നാല് കുട്ടികളുടെ അമ്മയായ സോനലിലെ പിടികൂടുകയായിരുന്നു.
advertisement
കുറ്റം സമ്മതിച്ച യുവതി, വീട്ടിൽ തന്നെ താൻ കുഞ്ഞിന് ജന്മം നൽകിയെന്നും അതിന് ശേഷം ചവറ്റ്കുട്ടയിൽ ഉപേക്ഷിച്ചുവെന്നുമാണ് അറിയിച്ചത്. കുഞ്ഞിന്റെ ജനനം രഹസ്യമായി വയ്ക്കണമെന്ന കാരണത്താൽ പ്രസവത്തിന് ആരുടെയും സഹായം തേടിയിരുന്നില്ല. നാല് കുട്ടികളുടെ അമ്മയായ തനിക്ക് ഇനി ഒരു കുഞ്ഞു കൂടി വേണ്ട എന്നതും ചോരക്കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമായി സോനൽ പറയുന്നു. ആറു മാസം മുൻപ് ഭർത്താവുമായി പിരിഞ്ഞ യുവതി ഇപ്പോൾ മറ്റൊരു പുരുഷനൊപ്പമാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ഈ കുഞ്ഞ് ആരുടെയാണെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ചവറ്റു കുട്ടയിലെറിഞ്ഞ അമ്മ അറസ്റ്റിൽ
Next Article
advertisement
NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം
NCHM JEE 2026| ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പഠനമാണോ ലക്ഷ്യം? ഓൺലൈനായി അപേക്ഷിക്കാം
  • ഹോട്ടൽ മാനേജ്മെന്റ് ബിരുദ പ്രവേശനത്തിനുള്ള NCHM JEE 2026 പരീക്ഷ ഏപ്രിൽ 25ന് നടക്കും

  • പ്ലസ്ടു വിദ്യാർത്ഥികൾക്കും ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും ജനുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം

  • രാജ്യത്തെ 79 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 12,000ൽ അധികം സീറ്റുകൾ ലഭ്യമാണ്, കേരളത്തിലും പ്രവേശനം ഉണ്ട്

View All
advertisement