പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക മർദിച്ചു; വിദ്യാർത്ഥിനി ജീവനൊടുക്കി

Last Updated:

പെൺകുട്ടി മരിച്ചതിനെ തുടർന്ന് ഇന്നലെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി

പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം
പൊട്ട് തൊട്ട് സ്കൂളിലെത്തിയ വിദ്യാർത്ഥിനി അധ്യാപിക മർദിച്ചതിൽ മനംനൊന്ത്ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ ഇന്നലെ ആണ് സംഭവം. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ചെയർപേഴ്‌സൺ പ്രിയങ്ക് കനൂംഗോ ഈ വാർത്ത ഇന്നലെ ട്വിറ്ററിലൂടെ പങ്കുവച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർ അന്വേഷണത്തിനായി ബാലാവകാശ കമ്മീഷൻ പ്രതിനിധികൾ ധൻബാദിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചു.
പെൺകുട്ടി മരിച്ചതിനെ തുടർന്ന് ഇന്നലെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം നടത്തുകയും സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ കേസിൽ സ്കൂളിലെ അധ്യാപികയെ അറസ്റ്റ് ചെയ്തതായി ജാർഖണ്ഡിലെ ധൻബാദിലെ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ചെയർപേഴ്സൺ ഉത്തം മുഖർജി പറഞ്ഞു.
ഇത് ഗുരുതരമായ ഒരു വിഷയമാണെന്നും മരിച്ച കുട്ടിയുടെ കുടുംബവുമായി സംസാരിച്ചെന്നും നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുത്തിരുന്ന ഒരു വിദ്യാർത്ഥി രാജസ്ഥാനിലെ കോട്ടയിൽ ആത്മഹത്യ ചെയ്തുവെന്ന റിപ്പോർട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിദ്യാർത്ഥി ഐഐടി-ജെഇഇ പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
മലയാളം വാർത്തകൾ/ വാർത്ത/India/
പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അധ്യാപിക മർദിച്ചു; വിദ്യാർത്ഥിനി ജീവനൊടുക്കി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement