ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്, IMF ലെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റ്
- Published by:Joys Joy
- news18india
Last Updated:
വാഷിംഗ്ടൺ: ചരിത്രം കുറിച്ച് സാമ്പത്തിക വിദഗ്ദ ഗീത ഗോപിനാഥ്. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (IMF)ചീഫ് ഇക്കണോമിസ്റ്റ് ആയി ഗീത ഗോപിനാഥ് ജോയിൻ ചെയ്തു. ഇതാദ്യമായാണ് ഒരു വനിത ഐ എം എഫിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആകുന്നത്. ലോകം ആഗോളവൽക്കരണത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് തോന്നുന്ന സമയത്താണ് ഗീത ഐ എം എഫിൽ ജോയിൻ ചെയ്യുന്നത്. നിരവധി വെല്ലുവിളികളാണ് ഗീതയ്ക്ക് മുമ്പിലുള്ളത്.
ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്ന മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിച്ച സാഹചര്യത്തിലാണ് 47 കാരിയായ ഗീത ഗോപിനാഥിന്‍റെ നിയമനം. കണ്ണൂര്‍ സ്വദേശിയായ ഗീത മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ആണ്. കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്‍റെയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു ജനിച്ചതും പഠിച്ചതും വളര്‍ന്നതും.
ഒക്ടോബർ ഒന്നിനായിരുന്നു ഗീത ഗോപിനാഥിനെ ഐ എം എഫിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദരിൽ ഒരാളാണ് ഗീത ഗോപിനാഥ് എന്നാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റിന്‍ ലഗാര്‍ദെ അവരുടെ നിയമനം അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐ എം എഫിന്‍റെ പതിനൊന്നാമത്തെ ചീഫ് ഇക്കണോമിസ്റ്റ് ആയാണ് ഗീത ഗോപിനാഥ് നിയമിതയായത്.
advertisement
ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഒഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം എയും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ആളാണ് ഗീത ഗോപിനാഥ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 08, 2019 10:06 AM IST