തമിഴ് മാനിലാ കോൺഗ്രസ് എൻഡിഎയിൽ; ജി കെ വാസൻ നാളെ പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിടും

Last Updated:

എൻഡിഎ ബാനറിൽ പാർട്ടി മത്സരിക്കുമെന്ന വിവരം അധ്യക്ഷനായ ജി കെ വാസനാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്

ജി.കെ. വാസൻ (PTI File Photo)
ജി.കെ. വാസൻ (PTI File Photo)
തമിഴ് മാനിലാ കോൺഗ്രസ് (ടിഎംസി) എൻഡിഎയിൽ ലയിക്കുമെന്ന് പ്രഖ്യാപനം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ബാനറിൽ പാർട്ടി മത്സരിക്കുമെന്ന വിവരം അധ്യക്ഷനായ ജി കെ വാസനാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കൂടാതെ ബിജെപിയുടെ തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈ ഫെബ്രുവരി 27 ന് നടക്കുന്ന പദയാത്രാ സമാപന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി കൂടി ഉൾപ്പെടുന്ന ഈ ചടങ്ങിൽ പങ്കെടുക്കുമെന്നും വാസൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതൃത്വത്തിന്റെ തമിഴ്നാട് ചുമതലയുള്ള അരവിന്ദ് മേനോൻ ഞായറാഴ്ച വാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ബിജെപിയുടെ താമര ചിഹ്നത്തിന് പകരം പാർട്ടിയുടെ സൈക്കിൾ ചിഹ്നത്തിൽ തന്നെയായിരിക്കും ടിഎംസി നേതാക്കൾ മത്സരിക്കുകയെന്നും വാസൻ വ്യക്തമാക്കി. എത്ര സീറ്റുകളിൽ മത്സരിക്കുമെന്നുള്ള ചോദ്യത്തിന് പാർട്ടിയുടെ ലയന ശേഷം അക്കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Summary: The Tamil Manila Congress (TMC) will face the upcoming Lok Sabha polls as part of the BJP-led NDA, party chief G K Vasan said here on Monday. He will attend Prime Minister Narendra Modi’s public meeting at Palladam in Tirupur district on February 27, he told reporters here. “Tamil Manila Congress, as part of NDA will face the coming elections under BJP’s leadership,” he said.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ് മാനിലാ കോൺഗ്രസ് എൻഡിഎയിൽ; ജി കെ വാസൻ നാളെ പ്രധാനമന്ത്രിക്ക് ഒപ്പം വേദി പങ്കിടും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement